Asianet News MalayalamAsianet News Malayalam

ഐസിസി റാങ്കിംഗ്: മൂന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലന്‍ഡ്

ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് കയറിയതോടെ 111 റേറ്റിംഗ് പോയന്റുള്ള ദക്ഷിണാഫ്രിക്ക നാലാമതായി. 126 റേറ്റിംഗ് പോയന്റുമായി ഇംഗ്ലണ്ട് ആണ് ഒന്നാമത്. 122 റേറ്റിംഗ് പോയന്റുള്ള ഇന്ത്യ രണ്ടാമതാണ്.

New Zealand back inThird Position In ICC ODI Rankings
Author
Dubai - United Arab Emirates, First Published Feb 20, 2019, 7:19 PM IST

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലന്‍ഡ്. 112 റേറ്റിംഗ് പോയന്റുമായാണ് ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0ന് സ്വന്തമാക്കിയതാണ് കീവീസിന് നേട്ടമായത്. ഇംഗ്ലണ്ടിനും ഇന്ത്യക്കും പിന്നില്‍ നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു ന്യൂസിലന്‍ഡ്.

എന്നാല്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പര തോറ്റതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്തേക്ക് വീണു. ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് കയറിയതോടെ 111 റേറ്റിംഗ് പോയന്റുള്ള ദക്ഷിണാഫ്രിക്ക നാലാമതായി. 126 റേറ്റിംഗ് പോയന്റുമായി ഇംഗ്ലണ്ട് ആണ് ഒന്നാമത്. 122 റേറ്റിംഗ് പോയന്റുള്ള ഇന്ത്യ രണ്ടാമതാണ്.

ന്യൂസിലന്‍ഡിനെതിരെ 0-3ന് ഏകദിന പരമ്പര നഷ്ടമായെങ്കെിലും ബംഗ്ലാദേശ് റാങ്കിംഗില്‍ ഏഴാം സ്ഥാനം നിലനിര്‍ത്തി. എട്ടാം സ്ഥാനത്തുള്ള ശ്രീലങ്കയെക്കാള്‍ 12 റേറ്റിംഗ് പോയന്റ് മുന്നിലാണ് ബംഗ്ലാദേശ് ഇപ്പോഴും.

Follow Us:
Download App:
  • android
  • ios