ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങളുമായി ബോര്‍ഡ് നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടുണ്ട്. ക്രിക്കറ്റിന്റെ ഭാവിയില്‍ ഏറെ പ്രധാനമാണ് ഡേ നൈറ്റ് ടെസ്റ്റ് മല്‍സരങ്ങളെന്നും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. ന്യൂസിലാന്‍ഡ് പരമ്പരയ്ക്ക് മുന്നോടിയായി, ആഭ്യന്തര ക്രിക്കറ്റില്‍ പിങ്ക് പന്തില്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം. ഇതിന്റെ ഭാഗമായി ദുലീപ് ട്രോഫി മല്‍സരങ്ങള്‍ പിങ്ക് പന്തില്‍ ഡേ നൈറ്റായി നടത്താന്‍ ധാരണയായി കഴിഞ്ഞു. ലോകത്തെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മല്‍സരം കഴിഞ്ഞ വര്‍ഷം അഡ്‌ലെയ്ഡില്‍ വെച്ച് നടന്നിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത മല്‍സരത്തില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടിയത്.