ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിലും ന്യൂസിലന്‍ഡ് വിജയത്തിലേക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് കിവീസ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു.

ഡ്യുനെഡിന്‍: ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിലും ന്യൂസിലന്‍ഡ് വിജയത്തിലേക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് കിവീസ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. മറ്റുപടി ബാറ്റിങ്ങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് അഞ്ചിന് 121 എന്ന നിലയിലാണ്. 

നേരത്തെ മധ്യനിര താരങ്ങളുടെ ബാറ്റിങ്ങാണ് ന്യൂസിലന്‍ഡിന് തുണയായത്. ഓപ്പണര്‍മാരായ കോളിന്‍ മണ്‍റോ (8), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (29) എന്നിവരെ ആദ്യ 12 ഓവറില്‍ തന്നെ നഷ്ടമായി. പിന്നാലെ വന്ന ഹെന്റി നിക്കോള്‍സ് (64), റോസ് ടെയ്‌ലര്‍ (69), ടോം ലാഥം (59), ജിമ്മി നീഷാം (37), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (പുറത്താവാതെ 37) എന്നിവരുടെ ഇന്നിങ്‌സാണ് തുണയായത്. 

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് ആദ്യ മൂന്നോവറിനിടെ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. തമീം ഇഖ്ബാല്‍ (0), ലിറ്റണ്‍ ദാസ് (1), സൗമ്യ സര്‍ക്കാര്‍ (0) എന്നിവരെ സൗത്തി മടക്കി അയച്ചു. ഇതില്‍ ആദ്യ രണ്ട് വിക്കറ്റും ഒന്നാം ഓവറില്‍ തന്നെ വീണു. മുശ്ഫികുര്‍ റഹീം (17), മഹ്മുദുള്ള (16) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. സാബിര്‍ റഹ്മാന്‍ (47), മുഹമ്മദ് സെയ്ഫുദീന്‍ (19) എന്നിവരാണ്. കിവീസിന് വേണ്ടി സൗത്തി മൂന്നും ട്രന്റ് ബോള്‍ട്ട്, ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.