ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിന്റെ ഷെഡ്യൂളും ഫിക്‌സ്ച്ചറും പുറത്ത്. ജനുവരി 23നാണ് അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഏകദിനങ്ങള്‍ രാവിലെ 7.30നും രണ്ട് ട്വന്റി 20 മത്സരങ്ങള്‍ ഉച്ചയ്ക്ക് 12.30നും ആരംഭിക്കും.
വെല്ലിങ്ടണ്‍: ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിന്റെ ഷെഡ്യൂളും ഫിക്‌സ്ച്ചറും പുറത്ത്. ജനുവരി 23നാണ് അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഏകദിനങ്ങള്‍ രാവിലെ 7.30നും രണ്ട് ട്വന്റി 20 മത്സരങ്ങള്‍ ഉച്ചയ്ക്ക് 12.30നും ആരംഭിക്കും. ഒരു ട്വന്റി20 മത്സരം 11.30ന് ആരംഭിക്കും. നേപ്പിയറിലാണ് ആദ്യ ഏകദിനം.
ജനുവരി 17നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാവുക. ശേഷം ടീം ന്യൂസിലന്‍ഡിലേക്ക് പറക്കും. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആദ്യ ഏകദിനം. മൗണ്ട് മൗന്‍ഗാനൂയിലാണ് അടുത്ത രണ്ട് മത്സരങ്ങള്‍. യഥാക്രമം 26, 28 തിയ്യതികളിലാമ് ഏകദിനം. നാലാം ഏകദിനം 31ന് ഹാമില്‍ട്ടണിലും അഞ്ചാം ഏകദിനം ഫെബ്രുവരി മൂന്നിന് വെല്ലിങ്ടണിലും നടക്കും.
ഫെബ്രുവരി ആറിന് നടക്കുന്ന ആദ്യ ട്വന്റി 20 വെല്ലിങ്ടണിലാണ്. രണ്ടാം ട്വന്റി 20 എട്ടിന് രാവിലെ 11.30ന് ഓക്‌ലന്‍ഡില്‍ ആരംഭിക്കും. മൂന്നാം മത്സരം ഫെബ്രുവരി 10ന് ഹാമില്‍ട്ടണിലും നടക്കും.
