Asianet News MalayalamAsianet News Malayalam

തോറ്റുമടുത്തു; ന്യൂകാസില്‍ യുണൈറ്റഡ് വില്‍പ്പനയ്ക്ക്

newcastle football club on sale
Author
First Published Oct 18, 2017, 1:33 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകരുടെ പ്രിയപ്പെട്ട മാഗ്പീസ് വില്‍പ്പനയ്ക്ക്. ഡിസംബറിന് മുമ്പ് ന്യൂകാസില്‍ യുണൈറ്റഡ് ക്ലബ്ബ് വില്‍ക്കുമെന്ന് ഉടമ മൈക്ക് ആഷ്‌ലി അറിയിച്ചു. മോശം പ്രകടനം തുടരുന്ന ക്ലബിന്‍റെ ശോഭന ഭാവിക്കാണ് തീരുമാനമെന്ന് മൈക്ക് ആഷ്‌ലി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 2007-ല്‍ 34.4 മില്ല്യണ്‍ യുറോയ്ക്ക് ആഷ്‌ലി സ്വന്തമാക്കിയ ക്ലബിന് ഇപ്പോളിട്ടിരിക്കുന്ന വിലയെത്രയെന്ന് വ്യക്തമല്ല.

ആഷ്‌ലിക്ക് കീഴില്‍ 10 വര്‍ഷത്തിനിടയില്‍ രണ്ട് തവണ ന്യൂകാസില്‍ തരംതാഴ്ത്തപ്പെട്ടിരുന്നു. 1999ല്‍ ലോകത്തിലെ വരുമാനമേറിയ അഞ്ചാമത്തെ ക്ലബായിരുന്ന ന്യൂകാസില്‍ ഇപ്പോള്‍ 17-ാം സ്ഥാനത്താണ്. ഇംഗ്ലണ്ടിലെ ഫിനാന്‍സ് ഭീമനായ അമാന്‍ഡ സ്റ്റാവ്‌ലി ന്യൂകാസില്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വില്‍പ്പന ടീമിന് ഗുണം ചെയ്യുമെന്നാണ് ആരാധക പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios