രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ രണ്ടാമത്തെ ടി20 മല്‍സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റവും ന്യൂസിലാന്‍ഡ് ടീമില്‍ രണ്ടു മാറ്റവുമുണ്ട്. വിരമിച്ച ആശിഷ് നെഹ്റയ്‌ക്ക് പകരം മുഹമ്മദ് സിറാജ് അരങ്ങേറ്റ മല്‍സരം കളിക്കുന്നു. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയാണ് സിറാജും ക്യാപ്പ് നല്‍കിയത്. ന്യൂസിലാന്‍ഡ് ടീമില്‍ ടിം സൗത്തിക്ക് പകരം ആദം മില്‍നെയും ടോം ലഥാമിന് പകരം ഗ്ലെന്‍ ഫിലിപ്സും കളിക്കും.

ആദ്യമല്‍സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.