സാവോപോളോ: അസാധ്യമായ ആംഗിളില്‍ നിന്ന് ഗോളടിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. പരിശീലനത്തിനിടയിലാണ് ഗോള്‍ പോസ്റ്റിനു പിന്നില്‍ നിന്നും പന്തടിച്ച് ഗോളാക്കുന്ന വിദ്യ നെയ്മര്‍ പുറത്തെടുത്തത്. കോര്‍ണര്‍ മാര്‍ക്കിനു പിന്നില്‍ നിന്നും നെയ്മര്‍ തൊടുത്ത ബോള്‍ വില്ലുപോലെ വളഞ്ഞ് പോസ്റ്റില്‍ കയറി.
മുമ്പും പലതവണ നെയ്മര്‍ ഗോള്‍പോസ്റ്റിനു പിന്നില്‍ നിന്ന് ഗോള്‍ നേടിയിട്ടുണ്ട്. നെയ്മറിന്‍റെ ഗോള്‍വേട്ട ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
