ലോകകപ്പിന് മുമ്പ് എല്ലാം ശരിയാകുമെന്ന് നെയ്മര്‍ ഈ വര്‍ഷമാദ്യം മാഴ്സയ്ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്
ലണ്ടന്: ബ്രസീലിയന് ഫുട്ബോള് ആരാധകര്ക്ക് നിരാശ നല്കുന്ന വാര്ത്തയാണ് പുറത്തുവരുന്നത്. ലോകകപ്പിനായി ഇംഗ്ലണ്ടില് പരിശീലനം നടത്തുന്ന ബ്രസീല് ടീമില് നിന്ന് സൂപ്പര് താരവും നായകനുമായ നെയ്റര് വിട്ടുനില്ക്കുകയാണ്. നേരത്തെ പരിശീലനത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കിയിരുന്ന നെയ്മറിന് പരിക്കിന്റെ പിടിയില് നിന്ന് പൂര്ണ മോചനം ലഭിക്കാത്തതാണ് ബ്രസീല് ക്യാംപ് വിടാന് കാരണം.
ഞായറാഴ്ച കൊയേഷ്യയ്ക്കെതിരെ നടക്കാനിരിക്കുന്ന സന്നാഹമത്സരത്തില് മഞ്ഞകുപ്പായത്തില് നെയ്മര് വീണ്ടും കളത്തിലെത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. പരിശീലകനും താരങ്ങളും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല് ഏറ്റവും പുതിയ റിപ്പോര്ട്ടുകള് പ്രകാരം നെയ്മറിന് ക്രൊയേഷ്യക്കെതിരെ കളിക്കാനാകില്ലെന്നാണ് വ്യക്തമാകുന്നത്.
ആരോഗ്യം പൂര്ണമായി തിരിച്ചുപിടിക്കാനായിട്ടില്ലെന്നും ലോകകപ്പിന് മുമ്പ് എല്ലാം ശരിയാകുമെന്നാണ് വിശ്വാസമെന്നും നെയ്മര് ലണ്ടനില് പ്രതികരിച്ചു. ഈ വര്ഷമാദ്യം മാഴ്സയ്ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. പിഎസ്ജിക്ക് വേണ്ടി കളിച്ച നെയ്മര് മാഴ്സ താരം സാറുമായി കൂട്ടിയിടിച്ചതാണ് പ്രശ്നമായത്. അന്ന് ഗ്രൗണ്ടില് വീണ് പിടഞ്ഞ നെയ്മറിനെ സ്ട്രെച്ചറിലെടുത്ത് കൊണ്ടുപോകുകയായിരുന്നു.
