ലോകപ്പ് മത്സരങ്ങളില്‍ ഒരു പാട് വേദന അനുഭവിച്ചെന്നും ചില സമയങ്ങളില്‍ അഭിനയിച്ചെന്നുമുള്ള തുറന്ന് പറച്ചിലിനാണ് ഈ പ്രതിഫലം, . തനിക്കെതിരെ കല്ലെറിയണോ , അതോ എഴുന്നേറ്റു നിൽക്കാന്‍ സഹായിക്കണോ എന്നത് ആരാധകര്‍ക്ക് തീരുമാനിക്കാം എന്നും നെയ്മര്‍ പറഞ്ഞു

റിയോ: ലോകകപ്പില്‍ താന്‍ കളത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന നെയ്മറുടെ വെളിപ്പെടുത്തലിന് 1 കോടി 80 ലക്ഷം പ്രതിഫലം. ലോകപ്പ് മത്സരങ്ങളില്‍ ഒരു പാട് വേദന അനുഭവിച്ചെന്നും ചില സമയങ്ങളില്‍ അഭിനയിച്ചെന്നുമുള്ള തുറന്ന് പറച്ചിലിനാണ് ഈ പ്രതിഫലം. ലോകകപ്പിന് ശേഷം ആണ് ബ്രസീലിയിന്‍ ടിവി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത ഗില്ലെറ്റിന്‍ഫെ പരസ്യത്തില്‍ നെയ്മര്‍ തന്റെ പ്രതികരണം നടത്തിയത്. 

വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ ഏറെ സമയം എടുത്തു. പുതിയ മനുഷ്യനാകാനാണ് ഇനി ശ്രമം. തനിക്കെതിരെ കല്ലെറിയണോ , അതോ എഴുന്നേറ്റു നിൽക്കാന്‍ സഹായിക്കണോ എന്നത് ആരാധകര്‍ക്ക് തീരുമാനിക്കാം എന്നും നെയ്മര്‍ പറഞ്ഞു. ഇതാദ്യമായാണ് അമിതാഭിനയം നടത്തുമെന്ന് നെയ്മര്‍ സമ്മതിക്കുന്നത് ലോകകപ്പില്‍ ഉടനീളം നിസാര ഫൗളിന് വരെ കളിക്കളത്തില്‍ ഉരുളുകയും റഫറിയോട് തര്‍ക്കിക്കുകയും ചെയ്ത നെയ്മര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. 

എന്നാല്‍, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗളിന് വഴങ്ങേണ്ടി വന്നതും നെയ്മര്‍ക്കാണ്. പക്ഷേ, ഇതിഹാസമാകുമെന്ന് വാഴ്ത്തപ്പെടലുകള്‍ ലഭിച്ച താരത്തില്‍ നിന്നുള്ള കളത്തിലെ അഭിനയം ബ്രസീലുകാര്‍ വരെ വിമര്‍ശിച്ചു. 90 സെക്കന്‍ഡ് വീഡിയോ ആണ് ഗില്ലെറ്റിന്‍ പുറത്തിറക്കിയത്. ബ്രസീലിയന്‍ താരത്തിന്റെ വീഡിയോ ഗില്ലെറ്റിന് വേണ്ടി സംവിധാനം ചെയ്തത് ഗ്രെ എന്ന പരസ്യ ഏജന്‍സിയാണ്.

ഗ്രെ വര്‍ഷങ്ങളായി ഗില്ലെറ്റിന് വേണ്ടി പരസ്യം ചെയ്യുന്ന ഏജന്‍സിയാണ്. ഈ ആശയം ഗ്രെ മുന്നോട്ട് വച്ചപ്പോല്‍ തന്നെ ഗില്ലറ്റിന്‍ അംഗീകരിക്കുകയും പെട്ടെന്ന് തന്നെ ചിത്രീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ബെല്‍ജിയത്തോട് പരാജയപ്പെട്ടാണ് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്.