അര്‍ജന്‍റൈന്‍ നിരയില്‍ മെസിയില്ല; നെയ്മര്‍ക്ക് വിഷമമുണ്ട്, സന്തോഷവും

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 16, Oct 2018, 5:29 PM IST
neymar on messis absence in friendly match
Highlights
  • ഏറെ കാലത്തിന് ശേഷം സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വരുന്നു. ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. ബാഴ്‌ലോണയില്‍ ഒരുമിച്ച് കളിച്ച ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ കളിക്കുന്നുണ്ട്.

അബുദാബി: ഏറെ കാലത്തിന് ശേഷം സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വരുന്നു. ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. ബാഴ്‌ലോണയില്‍ ഒരുമിച്ച് കളിച്ച ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ കളിക്കുന്നുണ്ട്. മെസി ഇല്ലാത്തതിന്റെ വിഷമം നെയ്മര്‍ പ്രകടിപ്പിക്കുകയും ചെയ്തു. മെസിയില്ലാത്തത്, ഫുട്‌ബോളിലെ നല്ല നിമിഷങ്ങള്‍ ആരാധകര്‍ക്ക് നഷ്ടമാക്കുമെന്നാണ് നെയ്മര്‍ പറയുന്നത്.

നെയ്മര്‍ തുടര്‍ന്നു... മെസിയില്ലാത്തത് ഫുട്‌ബോളിന്റെ നഷ്ടം തന്നെയാണ്. കാര്യം, മെസിയുടെ അഭാവം ഞങ്ങള്‍ക്ക് മത്സരം എളുപ്പമാക്കും. എന്നാല്‍ അര്‍ജന്റൈന്‍ യുവതാരങ്ങളെ എഴുതിത്തള്ളുന്നില്ല. കഴിവുള്ള ഒരുപിടി താരങ്ങള്‍ അവരുടെ ടീമിലുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് ഡിബാല. മത്സരത്തില്‍ വ്യത്യാസമുണ്ടാക്കുന്ന താരങ്ങളില്‍ ഒരാള്‍ ഡിബാലയായിരിക്കും. 

ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും ഇന്നത്തേത്. അര്‍ജന്റീനയുമായി കളിക്കുന്നത് എപ്പോഴും ആസ്വദിച്ചിട്ടുണ്ട്. ഈ മത്സരത്തില്‍ ഫേവറൈറ്റുകളില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുംമെന്നും നെയ്മര്‍. പൊസിഷന്‍ മാറി കളിക്കുന്ന കാര്യം കോച്ചിന് വിട്ടുനല്‍കിയിരിക്കുകയാണ്. സാഹചര്യത്തിന് അനുസരിച്ച് അക്കാര്യത്തില്‍ തീരുമാനമെടുക്കും. പിഎസ്ജിയില്‍ ഒരു പ്ലേ മേക്കറുടെ റോളില്‍ കളിച്ചിരുന്നു. അങ്ങനെ കളിക്കേണ്ടി വന്നാല്‍ അതിനും തയ്യാറാണ്.

loader