റൊണാള്‍ഡോ റയല്‍ വിട്ട് യുവന്‍റസിലേക്ക് ചേക്കേറിയതിന് പിന്നാലെ പകരക്കാരനായി നെയ്‌മറുടെ പേര് സജീവമായി കേട്ടിരുന്നു.
ബാഴ്‌സലോണ: പാരിസ് സെയ്‌ന്‍റ് ജര്‍മന്‍റെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മറുടെ കൂടുമാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. നിലവില്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയുമായി തനിക്ക് കരാറുണ്ടെന്നും അതില്‍ തുടരാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി. മുന്‍ ക്ലബ് ബാഴ്‌സലോണയില്‍ സുഹൃത്തുക്കളെ കാണാന്‍ എത്തിയപ്പോഴായിരുന്നു നെയ്‌മര്‍ മനസുതുറന്നത്. ബാഴ്‌സയില്‍ നാല് വര്‍ഷക്കാലം നെയ്‌മര്‍ കളിച്ചിരുന്നു.
സന്ദര്‍ശനത്തില്‍ ഒട്ടുമിക്ക ബാഴ്‌സലോണ താരങ്ങളുമായി സംസാരിച്ചതായും അവരെല്ലാം അടുത്ത സുഹൃത്തുക്കളും മികച്ച താരങ്ങളുമാണെന്നും ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ വ്യക്തമാക്കി. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് പിഎസ്ജി താരം സ്‌പെയിനിലെത്തിയത്. ഈ സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്‍റസിലേക്ക് ചേക്കേറിയതിന് പിന്നാലെ പകരക്കാരനായി നെയ്‌മറുടെ പേര് സജീവമായിരുന്നു.
