നെയ്മര്‍ ലോകകപ്പിൽ കളിക്കുന്നതിന് സാധ്യതയേറി ശസ്ത്രക്രിയക്ക് ശേഷം നെയ്മര്‍ ആദ്യമായി പാരീസിലേക്ക്
സാവോപോള: ബ്രസീലിയന് സൂപ്പര് താരം നെയ്മര് ലോകകപ്പിൽ കളിക്കുന്നതിന് സാധ്യതയേറി. ശസ്ത്രക്രിയയെ തുടര്ന്ന് ബ്രസീലില് വിശ്രമത്തിലായിരുന്ന നെയ്മര്, ഇന്ന് പാരീസീലേക്ക് പോകും. പിഎസ്ജിയുടെ അവസാന മത്സരത്തിൽ കളിക്കാനാണ് ആലോചന.
ലോകകപ്പിന് 41 നാൾകൂടി നിലനില്ക്കുമ്പോഴാണ് നെയ്മര് ആരാധകര്ക്ക് ആശ്വാസമെകുന്ന വാര്ത്തയെത്തുന്നത്. പിഎസ്ജി ക്യാംപില് ചേരുന്ന നെയ്മര് , വിദഗ്ധ ഡോക്ടര്മാരുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 17ന് നെയ്മര്, ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിധേയനാകും. മെയ് 19ന് സീസണില് പിഎസ്ജിയുടെ അവസാന മത്സരത്തിൽ നെയ്മര് കളിക്കാനും സാധ്യതയുണ്ട്.
ഫെബ്രുവരി 26ന് പരിക്കേറ്റ നെയ്മര്, ഊന്നുവടികളുടെ സഹായത്തോടെയാണ് ഇപ്പോള് നടക്കുന്നത്. മാര്സീലേക്കെതിരായ മത്സരത്തില് പരിക്കേറ്റതിനെ തുടര്ന്ന് മാര്ച്ച് മൂന്നിനായിരുന്നു പിഎസ്ജി താരമായ നെയ്മറുടെ ശസ്ത്രക്രിയ. ലോകകപ്പില് ബ്രസീലിന്റെ ആദ്യമത്സരം ജൂൺ 17നാണ്.
.
