ആശങ്ക വേണ്ട, ഫുട്ബോള്‍ വസന്തം തീര്‍ക്കാൻ നെയ്‍മര്‍ ഉടൻ തിരിച്ചെത്തും

First Published 31, Mar 2018, 2:33 PM IST
Neymar to return in two week
Highlights

ആശങ്ക വേണ്ട, ഫുട്ബോള്‍ വസന്തം തീര്‍ക്കാൻ നെയ്‍മര്‍ ഉടൻ തിരിച്ചെത്തും

നെയ്‍മറുടെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി  പിഎസ്ജി പരിശീലകന്‍ ഉനയ് എംറി. കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂപ്പർതാരം നെയ്‍മർ ഉടൻ മടങ്ങിയെത്തുമെന്നാണ് പരിശീലകൻ പറയുന്നത്.


വലത് കാലിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് നെയ്‍മര്‍ക്ക് ശസ്‍ത്രക്രിയ നടത്തിയിരുന്നു. തടർന്ന് പിഎസ്ജിയുടെ നാല് ക്ലബ്ബ് മത്സരങ്ങളും ബ്രസീലിന്റെ  രണ്ട് സൗഹൃദ മത്സരങ്ങളും താരത്തിനു നഷ്‍ടമായിരുന്നു. പരുക്ക് ഭേദമാകാൻ മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.  എന്നാല്‍ നെയ്‍മർ രണ്ടോ മൂന്നോ ആഴ്‍ചകൾക്കുള്ളിൽ കളിക്കളത്തിൽ മടങ്ങിയെത്തുമെന്നുമാണ് പിഎസ്‍ജി പരിശീലകൻ പറയുന്നത്. താൻ നെയ്‍മറുമായി ഫോണിൽ സംസാരിച്ചിരുന്നു. പരുക്കുകളിൽ നിന്ന് ഏകദേശം മോചിതനായതായി നെയ്‍മര്‍‌ അറിയിച്ചതായും പിഎസ്ജി പരിശീലകൻ പറഞ്ഞു.

 

 

 

loader