മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങിപോകുമെന്നും റിപ്പോര്‍ട്ട്
മാഡ്രിഡ്: ബാഴ്സലോണയില് നിന്ന് പടിയിറങ്ങിയപ്പോള് നെയ്മറിന്റെ യാത്ര റയല് മാഡ്രിഡിലേക്കാണെന്നായിരുന്നു സംസാരം. റെക്കോര്ഡ് തുകയ്ക്ക് പിഎസ്ജി കുപ്പായമണിഞ്ഞപ്പോഴും ആരാധകര്ക്ക് ഉറപ്പായിരുന്നു നെയ്മര് മാഡ്രിഡിലെത്തുമെന്ന്. ലോകകപ്പിന്റെ തിരക്കുകള്ക്കിടയില് ഏവരും നില്ക്കുമ്പോഴാണ് ആ വാര്ത്തയെത്തുന്നത്.
ബ്രസീലിയന് നായകന് റയലിലേക്ക് ചേക്കേറുകയാണ്. നിലവിലെ റെക്കോര്ഡ് തുകകളെല്ലാം കാറ്റില് പറത്തിയാകും നെയ്മര് മാഡ്രിഡില് പന്തുതട്ടാനെത്തുന്നത്. ക്ലബുകള് തമ്മില് ഇത് സംബന്ധിച്ച് ധാരണയായതായി പ്രമുഖ മാധ്യമമായ സണ്സ്പോര്ട്ടാണ് റിപ്പോര്ട്ട് ചെയ്തത്. 307 മില്യണ് പൗണ്ടാണ് നെയ്മറിനായി റയല് മുടക്കുക. അതായത് രണ്ടായിരത്തി നാന്നൂറ്റി നാല്പത്തി രണ്ട് കോടി ഇന്ത്യന് രൂപയ്ക്കാണ് ബ്രസീലിയന് നായകന് റയലിലെത്തുന്നത്.
ലോകഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്ഡോ റയല്മാഡ്രിഡ് വിടുന്നുവെന്നതിനും ഇതോടെ ഏറക്കുറെ സ്ഥിരീകരണമാകുകയാണ്. ഇംഗ്ലീഷ് പ്രീമിയര് ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര് യുണൈറ്റഡിലേക്കാണ് ക്രിസ്റ്റ്യാനോ മടങ്ങിപോകുന്നതെന്നാണ് റിപ്പോര്ട്ടുകള്. ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നും സണ് സ്പോര്ട്സ് റിപ്പോര്ട്ട് ചെയ്യുന്നു. ഇരപത്തിയാറുകാരനായ നെയ്മറിന് റയലിന് വേണ്ടി ഒരുപാട് കാര്യങ്ങള് ചെയ്യാനാകുമെന്നാണ് ക്ലബ് വിശ്വസിക്കുന്നത്. മറുവശത്ത് ക്രിസ്റ്റ്യാനോ മടങ്ങിയെത്തുമെന്ന വാര്ത്തകള്ക്ക് പിന്നാലെ ചാമ്പ്യന്സ് ലീഗ് കിരീടമാണ് മാഞ്ചസ്റ്റര് സ്വപ്നം കാണുന്നത്.
