Asianet News MalayalamAsianet News Malayalam

പിഎസ്ജിക്ക് കനത്ത തിരിച്ചടി; നെയ്മറിന് മാഞ്ചസ്റ്ററുമായുള്ള മത്സരം നഷ്ടമാവും

യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടാനൊരുങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടി. ഫ്രഞ്ച് ചാംപ്യന്മാരുടെ സൂപ്പര്‍താരം നെയ്മര്‍ക്ക് പരിക്ക് കാരണം ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കില്ല. സ്ട്രാസ്ബര്‍ഗിനെതിരായ കോപ്പ ഫ്രാന്‍സ് മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.

Neymar will miss champions league match against Manchester United
Author
Paris, First Published Jan 28, 2019, 5:11 PM IST

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടാനൊരുങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടി. ഫ്രഞ്ച് ചാംപ്യന്മാരുടെ സൂപ്പര്‍താരം നെയ്മര്‍ക്ക് പരിക്ക് കാരണം ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കില്ല. സ്ട്രാസ്ബര്‍ഗിനെതിരായ കോപ്പ ഫ്രാന്‍സ് മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. ഫെബ്രുവരി 13നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- പിഎസ്ജി മത്സരം. മാഞ്ചസ്റ്ററിന്റെ ഗ്രൗണ്ടിലാണ് ആദ്യ പാദം.

നെയ്മറിന്റെ കായികക്ഷമത തിരിച്ചെടുക്കാന്‍ ഡോക്റ്റര്‍മാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചാംപ്യന്‍സ് ലീഗിന് തിരിച്ചെത്താനുള്ള സാധ്യത വിരളമാണ്. പിഎസ്ജിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി തന്നെയാണിത്. മാഞ്ചസ്റ്റര്‍ ആവട്ടെ പുതിയ കോച്ചിന് കീഴില്‍ തകര്‍പ്പന്‍ ഫോമിലും. അതിനിടെ നെയ്മറെ കൂടി നഷ്ടമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവും.

Follow Us:
Download App:
  • android
  • ios