മുംബൈ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്‍റെ ഉറ്റ സുഹൃത്ത് ഐഎസ്എല്ലില്‍ കളിക്കുന്നുണ്ട്. മുംബൈ സിറ്റി പ്രതിരോധതാരം ഗെര്‍സണ്‍ വിയേരയാണ് നെയ്മറുമായി വളരെ അടുപ്പമള്ള താരം. മാത്രമല്ല നെയ്മര്‍, കുട്ടീഞ്ഞോ, കസമിറോ തുടങ്ങിയ സൂപ്പര്‍താരങ്ങളടങ്ങിയ അണ്ടര്‍ 17 ബ്രസീല്‍ ടീമിന്‍റെ നായകനായിരുന്നു വിയേര. നേതൃപാടവം കൊണ്ട് വിയേരയക്ക് പ്രസിഡന്‍റ് എന്നായിരുന്നു ബ്രസീലിലെ വിളിപ്പേര്.

നെയ്മര്‍, കുട്ടീഞ്ഞോ തുടങ്ങിയ താരങ്ങളുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണുള്ളത്. ലോകോത്തര താരങ്ങളായ അവര്‍ക്കൊപ്പം കളിക്കാനായതും ക്യാപ്റ്റനെന്ന നിലയില്‍ അവരെ നയിക്കാനായതിലും അഭിമാനമുണ്ട്. ഒരു സ്വപ്‌നത്തെക്കാള്‍ വലുതാണ് അവര്‍ക്കൊപ്പമുള്ള നിമിഷങ്ങളെന്നും വിയേര പറഞ്ഞു. വിയേരയ്ക്ക് കീഴില്‍ അണ്ടര്‍ 17 ടീമിലെ മികച്ച പ്രകടനത്തിലൂടെയാണ് നെയ്മര്‍ ഫുട്ബോള്‍ ലോകത്ത് വരവറിയിച്ചത്.

ഇന്ത്യയിലും മികച്ച ഫോം തുടര്‍ന്ന വിയേരയെ മുംബൈ സിറ്റി ഇത്തവണ നിലനിര്‍ത്തുകയായിരുന്നു. സെന്‍റര്‍ ബാക്ക് എന്ന പൊസിഷനില്‍ നിന്ന് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്ന പൊസിഷനിലാണ് ബെംഗലുരു എഫ്‌സിക്കെതിരെ വിയേര കളിച്ചത്. മുംബൈ എഫ്‌സി മികച്ച ടീമാണെന്നും സീസണില്‍ നല്ല രീതിയില്‍ കളിക്കാനാകുമെന്നും ഗെര്‍സണ്‍ വിയേര ആത്മവിശ്വാസം പ്രകടിപ്പിച്ചു.
