ശനിയാഴ്ച്ച നടന്ന നെയ്മറുടെ ശസ്ത്രക്രിയ വിജയകരം ലോകകപ്പ് കളിക്കാനാകുമെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍

സാവോപോള: കാല്‍ വിരലിന് പരിക്കേറ്റ പിഎസ്ജിയുടെ ബ്രസീലിന്‍ സ്‌ട്രൈക്കര്‍ നെയ്മറുടെ ശസ്ത്രക്രിയ വിജയകരം. ജൂണ്‍ 14 തുടങ്ങുന്ന റഷ്യന്‍ ലോകകപ്പിന് മുമ്പ് നെയ്മര്‍ക്ക് മൈതാനത്ത് തിരിച്ചെത്താമെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഇതോടെ ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് റഷ്യന്‍ ലോകകപ്പില്‍ കളിക്കാനാകില്ലെന്ന ആശങ്കകള്‍ ഏറെക്കുറെ അസ്തമിച്ചിരുക്കുകയാണ്. 

ശനിയാഴ്ച്ച ബ്രസീലിയന്‍ നഗരമായ ബെലൊ ഹൊറിസോണ്ടയിലെ മദര്‍ ഡേ ആശുപത്രിയില്‍ ടീം ഡോക്ടര്‍ റോഡ്രിഗേ ലാസ്മറിന്‍റെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ നെയ്‌മറെ റൂമിലേക്ക് മാറ്റിയതായും ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. മാര്‍സീലേക്കെതിരായ മത്സരത്തില്‍ നെയ്മറിന് കാല്‍വിരലിന് പരിക്കേറ്റത് ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തിയിരുന്നു