അബുദാബി: ഫോർമുല വൺ ലോക കിരീടം മെഴ്സിഡസിന്‍റെ നിക്കോ റോസ്ബർഗിന്. സീസണിലെ അവസാന ഗ്രാൻപ്രി ആയ അബുദാബിയിൽ രണ്ടാം സ്ഥാനത്ത് എത്തിയാണ് റോസ്ബർഗ് കിരീടം നേടിയത്. റോസ്ബർഗിന്‍റെ ആദ്യലോക കിരീടമാണിത്. അബുദാബിയിൽ കിരീടം നേടിയ മെഴ്സിഡസിന്‍റെ തന്നെ ലൂയിസ് ഹാമിൽട്ടനാണ് രണ്ടാം സ്ഥാനത്ത്. റോസ്ബർഗിന് 385 പോയിന്‍റും ഹാമിൽട്ടന് 380 പോയിന്‍റുമാണുള്ളത്.