ആദ്യ രണ്ടോവറില്‍ ഗുണതിലകയും കുശാല്‍ പെരേരയും ചേര്‍ന്ന് രണ്ടോവറില്‍ 24 റണ്‍സടിച്ച് ലങ്കയ്ക്ക് മിന്നും തുടക്കം നല്‍കിയപ്പോഴായിരുന്നു റെയ്നയുടെ അത്ഭുത ക്യാച്ച് പിറന്നത്.

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ ജോണ്ടി റോഡ്സായി സുരേഷ് റെയ്ന. ശര്‍ദ്ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ ലങ്കന്‍ ബാറ്റ്സ്മാന്‍ ധനുഷ്ക ഗുണതിലകയെ ആണ് റെയ്ന മിഡ്‌വിക്കറ്റില്‍ പറന്നുപിടിച്ചത്.

ആദ്യ രണ്ടോവറില്‍ ഗുണതിലകയും കുശാല്‍ പെരേരയും ചേര്‍ന്ന് രണ്ടോവറില്‍ 24 റണ്‍സടിച്ച് ലങ്കയ്ക്ക് മിന്നും തുടക്കം നല്‍കിയപ്പോഴായിരുന്നു റെയ്നയുടെ അത്ഭുത ക്യാച്ച് പിറന്നത്. തൊട്ടു മുന്‍ മത്സരത്തില്‍ അനായാസ ക്യാച്ച് കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കുന്നതായി റെയ്നയുടെ ഈ പറക്കും ക്യാച്ച്. പരമ്പരയിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.