കൊളംബോയില്‍ വൈകിട്ട് ഏഴ് മണിക്കാണ് കളി

കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്‍റി 20 ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് ഏഴ് മണിക്കാണ് കളി തുടങ്ങുന്നത്. നേരത്തേ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല.

അതേസമയം ശ്രീലങ്കയ്ക്കെതിരെ നേടിയ രണ്ട് വിക്കറ്റിന്‍റെ നാടകീയ ജയത്തോടെയാണ് ബംഗ്ലാദേശ് ഫൈനലില്‍ കടന്നത്. രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ടൂര്‍ണമെന്‍റിലെ എല്ലാ കളിയും ജയിച്ചത്. എന്നാല്‍ ഇരുടീമിനും ആശങ്കയായി മഴ കളി തടസ്സപ്പെടുത്തുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.