Asianet News MalayalamAsianet News Malayalam

ലോകകപ്പിനുള്ള സാധ്യതാ ടീം; ചീഫ് സെലക്‌ടറുടെ പ്രഖ്യാപനം പാളിയോ

ഇന്ത്യയുടെ 30 അംഗ സാധ്യതാ ടീമിനെ മാര്‍ച്ച് 25ന് പ്രഖ്യാപിക്കുമെന്ന് മുഖ്യ സെലക്‌‌ടര്‍ എം എസ് കെ പ്രസാദ് വെള്ളിയാഴ്‌ച അറിയിച്ചിരുന്നു. 

no need for teams to name probable squad for odi world cup 2019
Author
Mumbai, First Published Feb 18, 2019, 2:11 PM IST

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 30 അംഗ സാധ്യതാ ടീമിനെ മാര്‍ച്ച് 25ന് പ്രഖ്യാപിക്കുമെന്ന് മുഖ്യ സെലക്‌‌ടര്‍ എം എസ് കെ പ്രസാദ് വെള്ളിയാഴ്‌ച അറിയിച്ചിരുന്നു. ഇംഗ്ലണ്ടില്‍ മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന് രണ്ട് മാസം മുന്‍പാണ് ഇന്ത്യ സാധ്യത ടീമിനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഐസിസി 2016ല്‍ കൊണ്ടുവന്ന പുതിയ നിയമം പ്രകാരം ലോകകപ്പിന് മുന്‍പ് സാധ്യതാ ടീമിനെ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലോകകപ്പിന് കൃത്യം ഒരു മാസം മുന്‍പ് ഏപ്രില്‍ 30ന് പതിനഞ്ചംഗ അംഗ അന്തിമ സ്‌ക്വാഡിന്‍റെ പട്ടിക ഐസിസിക്ക് ടീമുകള്‍ കൈമാറിയേക്കും. എന്നാല്‍ ലോകകപ്പ് തുടങ്ങുന്നതിന് ഏഴ് ദിവസം മുന്‍പ് വരെ പട്ടികയില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് കഴിയും. ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്ന് മാത്രം. നിലവിലെ സാഹചര്യത്തില്‍ ഐ പി എല്‍ നടക്കുന്ന വേളയിലാവും ഇന്ത്യയുടെ ടീം പ്രഖ്യാപനം.  

ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. സതാംപ്റ്റണില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടി20യും അഞ്ച് ഏകദിനങ്ങളും ഇന്ത്യ സ്വന്തം നാട്ടില്‍ കളിക്കും. ഫെബ്രുവരി 24നാണ് ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios