ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച കരുണ്‍ നായരെ തഴഞ്ഞ് അജിങ്ക്യാ രഹാനെക്ക് അവസരം കൊടുക്കുന്നതിനെച്ചൊല്ലിയുള്ള പരാതികള്‍ പരന്പരക്ക് മുന്നേ തുടങ്ങിയതാണ്. പൂനെ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ വിമര്‍ശകരുടെ വാള്‍ വീണ്ടും രഹാനെക്ക് നേരെയായി. എന്നാല്‍ രഹാനെയെ തഴയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ലെന്ന് ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെ . 

രഹാനെയെ പുറത്തിരുത്തേണ്ട സാഹചര്യമില്ല. വര്‍ഷങ്ങളായി അദ്ദേഹം നല്ല പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗിലെ വ്യാപ്തി കൊണ്ടാണ് 300 അടിച്ചിട്ടും കരുണിന് ഇടം കണ്ടെത്താനാകാത്തത്. ശക്തമായ ബാറ്റിംഗ് നിരയുള്ളത് സന്തോഷം നല്‍കുന്ന കാര്യമാണ്. പൂനെയിലെ തോല്‍വിയെക്കുറിച്ചല്ല മറിച്ച് പരന്പരയിലെ ശേഷിക്കുന്ന മത്സരങ്ങളെക്കുറിച്ചാണ് ചിന്തയെന്നും കുംബ്ലെ പറഞ്ഞു.