സ്പാനിഷ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ ലിയൊണല്‍ മെസ്സിക്ക് മൂന്ന് ആഴ്ച കളത്തിലിറങ്ങനാകില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബാഴ്സലോണയെ വിമര്‍ശിച്ച് അര്‍ജന്‍റീന പരിശീലകന്‍ രംഗത്തെത്തിയത്. മെസ്സിക്ക് ആവശ്യമായ വിശ്രമം ക്ല്ബ് അനുവദിക്കുന്നില്ലെന്ന് എഡ്ഗാര്‍ഡോ ബൗസ കുറ്റപ്പെടുത്തി. 

അപ്രധാന മത്സരങ്ങളില്‍ പോലും മെസ്സിയെ കളത്തിലിറക്കുകയാണ്. രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുന്പോള്‍ മെസ്സിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പറഞ്ഞ് കത്തയക്കുന്ന ബാഴ്സ പക്ഷെ ക്ലബിന് വേണ്ടി കളിക്കുന്പോള്‍ ആ ശ്രദ്ധ മെസിക്ക് നല്‍കുന്നില്ലെന്നും അര്‍ജന്‍റീന പരിശീലരകന്‍ ആരോപിച്ചു. 

പെറുവിനും പരാഗ്വെക്കുമെതിരായ അര്‍ജന്‍റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മെസിക്ക് കളിക്കാനിവില്ലെ. മെസി ടീമിലുണ്ടായിരുന്നെങ്കില്‍ എതിരാളികള്‍ക്ക് വെല്ലുവിളി ആയേനെയെന്ന് പറ‍ഞ്ഞ ബൗസ മെസിയില്ലെങ്കിലും ടീമിന് ജയിക്കാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ഒക്ടോബര്‍ 6നാണ് പെറുവിനെതിരായ അര്‍ജന്‍റീനയുടെ മത്സരം. 

ഒക്ടോബര്‍ 11ന് അര്‍ജന്‍റീന പരാഗ്വേയെ നേരിടും. നിലവില്‍ ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്ഡറീന. ലാറ്റിനമേരിക്കയില്‍ നിന്ന് 4 ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക . അത്ലറ്റികോ മാഡ്രിഡിനെതിരായ  മത്സരത്തിനിടെ പരുക്കേറ്റ മെസ്സിക്ക് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ട‍മാർ നിർദേശിച്ചിരിക്കുന്നത്. സ്പാനിഷ് ലീഗിലെ അഞ്ച് മത്സരങ്ങളും മെസ്സിക്ക് നഷ്ടമാകും.