32-ാം മിനിറ്റില്‍ സേന റാല്‍തേ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയത് മുതല്‍ കളത്തില്‍ തകര്‍ന്ന കൊല്‍ക്കത്തയെ റൗളില്‍ ബോര്‍ജസ് 89-ാം മിനിറ്റില്‍ നേടിയ ഗോളിനാണ് വടക്കന്‍ ടീം മറികടന്നത്
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഈറ്റില്ലമെന്ന് വിശേഷണമുള്ള കൊല്‍ക്കത്തന്‍ നഗരത്തിന്‍റെ പ്രൗഢി പേറുന്ന എടികെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഐഎസ്എലില്‍ തോല്‍വിയറിഞ്ഞത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടാം മത്സരത്തിനിറങ്ങിയ എടികയെ നോര്‍ത്ത് ഈസ്റ്റ് യുണെെറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു.
32-ാം മിനിറ്റില്‍ സേന റാല്‍തേ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയത് മുതല്‍ കളത്തില്‍ തകര്‍ന്ന കൊല്‍ക്കത്തയെ റൗളില്‍ ബോര്‍ജസ് 89-ാം മിനിറ്റില്‍ നേടിയ ഗോളിനാണ് വടക്കന്‍ ടീം മറികടന്നത്.
പത്ത് പേരുമായി ചുരുങ്ങിയിട്ടും അത് വരെ സമനില പ്രതീക്ഷയുമായി കളത്തില്‍ നിന്ന് എടികെയുടെയും പരിശീലകന്‍ സ്റ്റീവ് കോപ്പലിന്‍റെയും ഹൃദയം തകര്‍ത്താണ് ഗലേഗോയുടെ കോര്‍ണറില്‍ റൗളിന്‍ ബോര്‍ജസ് ഗോള്‍ നേടിയത്.
ഗോള്‍ കാണാം...
