എന്നാല്‍ 90 മിനുട്ടുവരെ വിജയം മണത്ത ബ്ലാസ്റ്റേര്‍സിന്‍റെ ഇടനെഞ്ച് ആദ്യം തകര്‍ന്നത് പെനാള്‍ട്ടിയായിരുന്നു. 90–ാം മിനിറ്റിലും 95–ാം മിനിറ്റിലുമാണ് നോർത്ത് ഈസ്റ്റ് ഗോളുകൾ നേടിയത്. തുടർച്ചയായ മൂന്നാം തവണയാണ് ബാസ്റ്റേഴ്സ് തോൽവി വഴങ്ങുന്നത്.
ഗുവാഹത്തി: നിർണായക മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണെറ്റഡിനോട് തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേര്‍സ്. എക്സ്ട്ര ടൈംമില്‍ വാങ്ങിയ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേര്‍സ് തോല്‍വി അറിഞ്ഞത്. ബ്ലാസ്റ്റേഴ്സിനായി 73–ാം മിനിറ്റിൽ മാതേയ് പൊപ്ലാട്നിക്കാണ് ഗോൾ നേടിയത്. എന്നാല്‍ 90 മിനുട്ടുവരെ വിജയം മണത്ത ബ്ലാസ്റ്റേര്‍സിന്‍റെ ഇടനെഞ്ച് ആദ്യം തകര്‍ന്നത് പെനാള്‍ട്ടിയായിരുന്നു. 90–ാം മിനിറ്റിലും 95–ാം മിനിറ്റിലുമാണ് നോർത്ത് ഈസ്റ്റ് ഗോളുകൾ നേടിയത്. തുടർച്ചയായ മൂന്നാം തവണയാണ് ബാസ്റ്റേഴ്സ് തോൽവി വഴങ്ങുന്നത്.
ലഭിച്ച അവസരങ്ങൾ ഇരുടീമുകളും പാഴാക്കിയപ്പോൾ മൽസരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റും ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സും നിർണായക മൽസരത്തിൽ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. വിജയത്തോടെ നോര്‍ത്ത് ഈസ്റ്റിന് വിലയേറിയ മൂന്ന് പോയന്‍റ് ലഭിച്ചു.
ആദ്യ ഇലവനിൽ സി.കെ.വിനീത് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സെമിൻലെൻ ഡുംഗലും മലയാളിതാരം സഹൽ അബ്ദുൽ സമദും മധ്യനിരയിലെത്തി. എന്നാൽ ആദ്യ ഇലവനിൽ സ്ഥാനം കിട്ടില്ലെന്ന് സൂചനയുണ്ടായിരുന്ന ഹാലിചരൺ നർസാരി സ്ഥാനം നിലനിർത്തി.
