വിക്രം സതായെയുടെ വാട്ട് ദ് ഡക്ക് ടോക് ഷോയിലാണ് ഡിവില്ലിയേഴ്സ് തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തെക്കുറിച്ച് മനസുതുറന്നത്

ബംഗലൂരു: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്സും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്കറിയാവുന്നതാണ്. ക്രീസില്‍ ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ ഇരുവര്‍ക്കും ഒരുപോലെ ഇഷ്ടവുമാണ്. എന്നാല്‍ കോലിയാണോ എബിഡിയുടെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നു ചോദിച്ചാല്‍ എന്തായിരിക്കും മറുപടി.

വിക്രം സതായെയുടെ വാട്ട് ദ് ഡക്ക് ടോക് ഷോയിലാണ് ഡിവില്ലിയേഴ്സ് തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തെക്കുറിച്ച് മനസുതുറന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സും പരിപാടിയില്‍ ഡിവില്ലിയേഴ്സിനൊപ്പമുണ്ടായിരുന്നു. പ്രിയപ്പെട്ട ഇന്ത്യന്‍ താരമാരാണെന്ന് സതായെ ചോദിച്ചപ്പോള്‍ വീരേന്ദര്‍ സെവാഗ് എന്നായിരുന്നു എബിഡിയുടെ മറുപടി. സെവാഗിന്റെ ആക്രമണോത്സുക ബാറ്റിംഗാണ് തനിക്കേറെ ഇഷ്ടമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

ഇതേചോദ്യം ജോണ്ടി റോഡ്സിനോട് ചോദിച്ചപ്പോള്‍ സുരേഷ് റെയ്നയാണ് തന്റെ ഫേവറൈറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.