സീഡില്ലാ താരം ഇറ്റലിയുടെ മാര്‍ക്കോ ചെച്ചിനാറ്റോയാണ് ദ്യോക്കോയെ തോല്‍പ്പിച്ചത്.

പാരിസ്: മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ നോവാക് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ സെമി കാണാതെ പുറത്ത്. സീഡില്ലാ താരം ഇറ്റലിയുടെ മാര്‍ക്കോ ചെച്ചിനാറ്റോയാണ് ദ്യോക്കോയെ തോല്‍പ്പിച്ചത്. ഒന്നിനെതിരെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ചെച്ചിനാറ്റോയുടെ വിജയം. സ്‌കോര്‍ 6-3 7-6 1-6 7-6.

2016 ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനാണ് ദ്യോക്കോവിച്ച്. ദീര്‍ഘകാലത്തെ പരിക്കിന്റെ പിടിയിലായിരുന്ന ദ്യോക്കോ. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ചെങ്കിലും നാലാം റൗണ്ടില്‍ പുറത്തായി. പാരീസിലും കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല.

ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമാണ് ചെച്ചിനാറ്റോയുടെ എതിരാളി. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ആദ്യത്തെ ഫൈനലായിരിക്കും റോളണ്ട് ഗാരോസില്‍.