കൊച്ചി: എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ച ശേഷം ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീത് നടത്തിയ ‘വെള്ളമടി’ ഗോള്‍ ആഘോഷത്തിനെതിരേ എന്‍ എസ് മാധവന്‍. കളിക്കളത്തില്‍ റിനോയും വീനിതും പുറത്തെടുത്ത മദ്യപിക്കുന്നവരുടെ ശരീരഭാഷ ഫുട്ബാൾ കളത്തിൽ കാണാൻ പാടില്ലാത്തതായിരുന്നുവെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. കളി കാണുന്ന കുട്ടികൾക്ക്‌ അത്‌ നൽകുന്ന സന്ദേശം അത്ര നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…

വിനീതിന്റെയും റിനോയുടെയും ഗോളാഷോത്തിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചൂംഗ് ബൂട്ടിയ ഉള്‍പ്പെടെയുള്ള മുന്‍കാല താരങ്ങളും നേരത്തെ രംഗത്തുവന്നിരുന്നു. ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിംഗാനെതിരേ മുന്‍ കോച്ച് റെനെ മ്യൂലൻസ്റ്റീന്‍ നടത്തിയ വെളിപ്പെടുത്തലാണ് വിവാദമായത്.

ബംഗളൂരു എഫ്‌സിയുമായുള്ള മത്സരത്തിനു തലേന്ന് ജിംഗാന്‍ രാവേറെ മദ്യപിച്ചിരിക്കുകയായിരുന്നു എന്നാണ് റെനെ ആരോപിച്ചത്. ജിംഗാനു പിന്തുണ നല്‍കുന്നതിനുവേണ്ടിയാണ് റിനോയും വിനീതും ഗോളടിച്ചശേഷം മദ്യപിക്കുന്നതു പോലുള്ള അംഗവിക്ഷേപം നടത്തിയത്.