Asianet News MalayalamAsianet News Malayalam

കായികതാരങ്ങൾക്ക് വീണ്ടും അവഗണന, അതൃപ്‍തി തുറന്നുപറഞ്ഞ് ഒ പി ജെയ്ഷ

O P Jaisha
Author
Thiruvananthapuram, First Published May 17, 2017, 1:05 PM IST

ഒളിംപ്യൻ ഒ പി ജെയ്ഷയുൾപ്പെടെയുളള കായികതാരങ്ങൾക്ക് വീണ്ടും അവഗണന. കേരള സ്പോർട് കൗൺസിലിൽ പരിശീലക സ്ഥാനം നൽകുന്നത് കരാർ അടിസ്ഥാനത്തിൽ. സ്ഥിരനിയമനമാണ് ആഗ്രഹിച്ചതെന്നും കരാർ അടിസ്ഥാനത്തിൽ പരിശീലകയാകാനില്ലെന്നും ഒ പി ജെയ്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരള സ്പോർട്സ് കൗൺസിലിലേക്ക് പരിശീലക സ്ഥാനത്തേക്ക് ഒ പി ജെയ്ഷ, അനിൽകുമാർ, പൗലോസ് എന്നിവരെയാണ് പരിഗണിച്ചിരുന്നത്.  ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ മികവ് മുൻനിർത്തിയായിരുന്നു സർക്കാർ തീരുമാനം. മൂന്നൂപേരെയും ഉടൻതന്നെ പരിശീലകരായി നിയമിക്കുമെന്നും താരങ്ങൾക്ക് അറിയിപ്പ് കിട്ടിയിരുന്നു. കേരളത്തിൽ സ്ഥിരനിയമനം പ്രതീക്ഷിച്ചിരുന്ന മൂവരെയും കാത്തിരുന്നത് നിരാശപ്പെടുത്തുന്ന വാർത്ത.

നിലവിലെ സാഹചര്യത്തിൽ കരാറടിസ്ഥാനത്തിൽ പരിശീലയാകാനില്ലെന്നും തീരുമാനം നിരാശപ്പെടുത്തുന്നതെന്നും ഒ പി ജെയ്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രതിസന്ധികളെ അവഗണിച്ചാണ് കേരളത്തിലേക്ക് പരിശീലകയാകാനെത്തുന്നത്. ഇത്തരം തീരുമാനങ്ങളുമായി സ്പോർട്സ് കൗൺസിൽ മുന്നോട്ട്പോയാൽ കായിക വികസനം എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് ജെയ്ഷ ചോദിക്കുന്നു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കായികമന്ത്രിയെ നേരിട്ടുകാണാനിരിക്കുകയാണ് താരം.

 

Follow Us:
Download App:
  • android
  • ios