പരിക്ക് വിട്ടൊഴിയാതെ ഇംഗ്ലീഷ് താരം ലൂക്ക് ഷോ. ഇത്തവണ യുവേഫ നേഷന്‍സ് കപ്പില്‍ സ്‌പെയിനുമായുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സ്പാനിഷ് താരവുമായി കൂട്ടിയിടിച്ച താരത്തിന്റെ തലയ്ക്ക് പരിക്കേറ്റു. നേരത്തെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുമ്പോള്‍ താരത്തിന്റെ കാലിന് പരുക്കേറ്റിരുന്നു. ഏറെ നാളത്തെ വിശ്രമിത്തിന് ശേഷമാണ് ദേശീയ ടീമില്‍ ഇടം നേടിയത്.
ലണ്ടന്‍: പരിക്ക് വിട്ടൊഴിയാതെ ഇംഗ്ലീഷ് താരം ലൂക്ക് ഷോ. ഇത്തവണ യുവേഫ നേഷന്‍സ് കപ്പില്‍ സ്‌പെയിനുമായുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സ്പാനിഷ് താരവുമായി കൂട്ടിയിടിച്ച താരത്തിന്റെ തലയ്ക്കാണ് പരിക്ക്. നേരത്തെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുമ്പോള്‍ താരത്തിന്റെ കാലിന് പരുക്കേറ്റിരുന്നു. ഏറെ നാളത്തെ വിശ്രമിത്തിന് ശേഷമാണ് ദേശീയ ടീമില്‍ ഇടം നേടിയത്.
ഗ്രൗണ്ടില്‍ വീണ ലൂക്ക് ഷോയെ ഡോക്റ്റര്‍മാരുടെ സഹായത്തോടെയാണ് പുറത്തേക്ക് കൊണ്ടുപോയത്. എന്നാല്‍ പരിക്ക് വേഗം മാറുന്നതാണെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. ഷോ സംസാരിക്കുന്നതായും നടക്കുന്നതായും ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ മത്സരശേഷം മാധ്യമങ്ങളെ അറിയിച്ചു.
പരിക്ക് തലയ്ക്കായതിനാല്‍ ഇനിയും പരിശോധന നടത്തും. ഉടന്‍ കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ലൂക്ക് ഷോ ട്വിറ്ററില്‍ അറിയിച്ചു.
