തിരുവനന്തപുരം: സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ പൊട്ടിത്തെറിച്ച് ഒളിംപ്യന്‍ ഒ പി ജെയ്ഷ. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലി അന്വേഷിച്ചെത്തിയ തന്നെ കായികവകുപ്പ് അവഗണിച്ചതായി ജെയ്ഷ പറഞ്ഞു. സര്‍ക്കാര്‍ കനിയുന്നില്ലെങ്കില്‍ സായ് കേന്ദ്രത്തിലേക്ക് മാറേണ്ടി വരുമെന്നും ജെയ്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
15 വര്‍ഷത്തിലധികമായി രാജ്യാന്തര മല്‍സരങ്ങളില്‍ മികവുതെളിയിച്ച് നിരവധി മെഡലുകള്‍ നേടി കായിക രംഗത്ത് രാജ്യത്തിന്റെ അഭിമാനം കാക്കുന്ന ഒളിമ്പ്യന്‍ ഒപി ജെയ്ഷ. സംസ്ഥാന അത്‌ലറ്റുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇവരെ പക്ഷെ സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നില്ല. ഒളിമ്പിക്‌സ് പരിശീലനത്തിനായി മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷത്തില്‍ കിട്ടിയത് രണ്ടരലക്ഷം മാത്രം.
കായികരംഗത്തെ സമഗ്രസേവനം മാനിച്ച സര്‍ക്കാര്‍ ജോലി നല്‍കാമെന്നുറപ്പുകോടുത്തെങ്കിലും ഇതുവരെ നടന്നിട്ടില്ല. മുഖ്യമന്ത്രി കനിഞ്ഞു പക്ഷെ തുടര്‍ന്നങ്ങോട്ട് കിട്ടിയത് അവഗണന. സര്‍ക്കാര്‍ ഇനിയും നിക്ഷേധ നിലപാട് സ്വീകരിച്ചാല്‍ സായിയുടെ പരിശീലകയാകാനാണ് ഒ പി ജെയ്ഷ പദ്ധതിയിടുന്നത്.അതിനുള്ള നടപടികളെല്ലാം തുടങ്ങിയിട്ടുമുണ്ട്.അന്തിമ തീരുമാനമാകും മുമ്പെ സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചാല്‍ കേരളത്തിലെ കായികരംഗത്ത് വലിയൊരു മുതല്‍കൂട്ടാകമെന്ന കാര്യത്തില്‍ സംശയം വേണ്ട.
