Asianet News MalayalamAsianet News Malayalam

നെയ്‌‌മറുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബാഴ്‌സലോണ

Ousmane Dembele Barcelona agree deal for Dortmund forward
Author
First Published Aug 25, 2017, 11:28 PM IST

മാഡ്രിഡ്: ബാഴ്‌സലോണയില്‍ നെയ്മറുടെ പകരക്കാരന്‍ ഡെംബെലെ.ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഫ്രഞ്ച് യുവതാരം ഒസ്‌മാന്‍ ഡെംബെലെയെ സ്വന്തമാക്കിയതായി ബാഴ്‌സലോണ പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷത്തെ കരാറാണ് ഒപ്പിട്ടത്. ഡെംബെലെക്ക് നെയ്മറുടെ പതിനൊന്നാം നമ്പര്‍ ജേഴ്‌സി നല്‍കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

105 ദശലക്ഷം യൂറോ പ്രതിഫലത്തിന് പുറമേ 42 ദശലക്ഷം യൂറോ ബോണസായും താരത്തിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് അഞ്ചിനാണ് ബൊറൂസിയക്കായി ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ഡെംബെലെ അവസനമായി ഇറങ്ങിയത്. നേരത്തെ ഡെംബെലെയ്‌ക്കായി ബാഴ്‌സ മുന്നോട്ടുവെച്ച വാഗ്ദാനം ബൊറൂസിയ നിരസിച്ചിരുന്നു.

അസാമാന്യ മികവുള്ള താരത്തിന് മൂല്യത്തിനൊത്ത വിലയല്ല ബാഴ്‌സ വാഗ്ദാനം ചെയ്തതെന്ന കാരണത്താലായാണ് നേരത്തെ വാഗ്ദാനം നിരസിച്ചതെന്ന് ബൊറൂസിയ വ്യക്തമാക്കി. നെയ്മറുടെ പകരക്കാരനായി ലിവര്‍പൂള്‍ താരം ഫിലിപ്പ് കൂട്ടീന്യോയെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ ശ്രമം ഫലം കണ്ടിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഡെംബെലെയെ സ്വന്തമാക്കി ബാഴ്‌സ പരിഹാരം കണ്ടത്.

ബുണ്ടസ് ലീഗയില്‍ ബൊറൂസിയക്കായി ഇറങ്ങിയ ഡെംബെലെ കഴിഞ്ഞ സീസണില്‍ പത്ത് ഗോളടിച്ചപ്പോള്‍ 21 അസിസ്റ്റുകള്‍ നല്‍കി. ലീഗില്‍ മൂന്നാമതയാണ് ബൊറൂസിയ ഫിനിഷ് ചെയ്തത്. 20 കാരനായ ഡെംബെലെ ഫ്രഞ്ച് ക്ലബ്ബായ റെന്നെസില്‍ നിന്നാണ് കഴിഞ്ഞ സീസണില്‍ ബൊറൂസിയയിലെത്തിയത്. അഞ്ചു വര്‍ഷത്തേക്കായിരുന്നു ബൊറുസീയയുമായുള്ള കരാര്‍.

Follow Us:
Download App:
  • android
  • ios