ലീഗിൽ 25 പോയിന്റുമായി ബാഴ്സ ഒന്നാമതും 24 പോയിന്റുള്ള അത്‍ലറ്റികോ മാഡ്രിഡ് രണ്ടാമതുമാണ്

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ അത്‍റ്റികോ മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് സമനില. 77 ാം മിനിട്ടിൽ ഡിയഗോ കോസ്റ്റ നേടിയ ഗോളിലൂടെ മുന്നിലെത്തിയ അത്‍ലറ്റികോയെ, അവസാന മിനിട്ടിൽ നേടിയ ഗോളിലൂടെയാണ് ബാഴ്സ സമനിലയിൽ തളച്ചത്.

90 ാം മിനിട്ടിൽ ഉസ്മാന്‍ ഡെംബലെയാണ് ബാഴ്സലോണയുടെ രക്ഷകനായത്. ലീഗിൽ 25 പോയിന്റുമായി ബാഴ്സ ഒന്നാമതും 24 പോയിന്റുള്ള അത്‍ലറ്റികോ മാഡ്രിഡ് രണ്ടാമതുമാണ്.