കൊ​ച്ചി: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ലോ​ക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മ​ല​യാ​ളി താ​രം പി.​യു.​ചി​ത്ര​യെ​ ഉ​ൾ​പ്പെ​ടു​ത്തുന്ന കാര്യത്തിൽ അത്‍ലറ്റിക് ഫെഡറേഷന്റെ തീരുമാനം ഇന്ന് അറിയാം. യോ​ഗ്യ​ത നേ​ടി​യി​ട്ടും സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ ചി​ത്ര ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഇന്നലെ ഹൈ​ക്കോ​ട​തി​യു​ടെ അനൂകൂല ഇ​ട​പെ​ട​ലുണ്ടായത്. അതേസമയം ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് ഏഷ്യന്‍ അത്‍ലറ്റിക് ഫെഡറേഷഷന്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഫെഡറേഷനാണ് തീരുമാനമെടുക്കേണ്ടതെന്നും ഏഷ്യന്‍ അത്‍ലറ്റിക് ഫെഡറേഷന്‍ അറിയിച്ചു.

ചിത്രയെ പരിഗണിക്കണമെന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി നല്‍കിയത്. ഇ​ക്കാ​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും. ചി​ത്ര​യു​ടെ മ​ത്സ​ര ഇ​ന​മാ​യ 1500 മീ​റ്റ​റി​ൽ ചി​ത്ര​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും അത്‍ലറ്റിക് ഫെ​ഡ​റേ​ഷ​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അത്‍ലറ്റിക് ഫെഡറേഷനാണ് അന്തിമ തീരുമാനം എടുക്കുന്നത്. ഇന്ന് വൈകിട്ടോടെ തീരുമാനം അറിയാൻ കഴിയും.

 ഹൈക്കോടതി വിധി ചിത്രയെ സഹായിക്കുമോ എന്ന് ഇന്നത്തെ അത്‍ലറ്റിക് ഫെഡറേഷൻ്റെ യോഗത്തിന് ശേഷമേ അറിയാൻ കഴിയൂ. അതേ സമയം ഹൈക്കോടതി വിധിക്കെതിരെ അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തിങ്കളാഴ്ച്ച സുപ്രീം കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ഹൈ​ക്കോ​ട​തി ഇന്നലെ അനുകൂല ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും അ​ടു​ത്ത​മാ​സമാ​ദ്യം ല​ണ്ട​നി​ൽ തു​ട​ങ്ങു​ന്ന ലോ​ക​ ചാമ്പ്യാൻഷിപ്പിൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​ക​ഴി​ഞ്ഞ​ദി​വ​സം ദില്ലിയില്‍ നിന്നും പു​റ​പ്പെ​ട്ടി​രു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീം അംഗങ്ങളുടെ അ​ന്തി​മ പ​ട്ടി​ക അത്‍ലറ്റിക് ഫെ​ഡ​റേ​ഷ​നു കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തി​നാ​ൽ​ തന്നെ ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ സാ​ധ്യ​ത വി​ര​ള​മാ​ണ്.

14 ഇ​ന​ങ്ങ​ളി​ലാ​യി 24 അം​ഗ ടീ​മാ​ണ് ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇതില്‍ ഏ​ഷ്യ​ൻ ചാ​മ്പ്യാൻഷിപ്പി​ൽ സ്വ​ർ​ണം നേ​ടി​യ മൂ​ന്നു പേ​രി​ല്ല. ചി​ത്ര​യ്ക്കൊ​പ്പം സു​ധാ സിം​ഗും അ​ജ​യ്കു​മാ​ർ സ​രോ​ജു​മാ​ണ് പ​ട്ടി​ക​യി​ൽ​നി​ന്നു പു​റ​ത്താ​യ​ത്. അ​ന്താ​രാ​ഷ്ട്ര അത്‍ലറ്റിക് ഫെ​ഡ​റേ​ഷ​ന്‍റെ യോ​ഗ്യ​താ മാ​ർ​ക്ക് കിട്ടിയവര്‍ക്കും അ​താ​ത് മേ​ഖ​ല​ക​ളി​ലെ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലെ സ്വ​ർ​ണ വി​ജ​യി​ക​ൾ​ക്കു​മാ​ണ് ലോ​ക മീ​റ്റി​ൽ മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​ര​മു​ള്ള​ത്. 

ഇ​രു​പ​താം തീയ്യതി ത​യാ​റാ​ക്കി​യ ടീം ​പ​ട്ടി​ക പു​റ​ത്തുവി​ട്ട​ത് 23ന് ​രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും താ​മ​സി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് അത്‍ലറ്റിക് ഫെ​ഡ​റേ​ഷ​ൻ വ്യ​ക്ത​മാ​യ ഉ​ത്ത​രം ഇ​തേ​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. ഏ​ഷ്യ​ൻ ചാമ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടു​ന്ന​വ​രെ​ല്ലാം ലോ​ക മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​എ​ഫ്ഐ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ക്ക് തെ​റ്റി​ച്ചാ​ണ് ചി​ത്ര​യെ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.