പാലക്കാട്: ലോകമീറ്റില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായതില്‍ സങ്കടമുണ്ടെന്ന് പിയു ചിത്ര. ഒരു അത്‌ലറ്റിന്‍റെ ജീവിത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ലോക മീറ്റുകളില്‍ പങ്കെടുക്കുക എന്നത്. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ നേരിട്ട് എന്‍ട്രി ലഭിക്കുമെന്നു കരുതി.

ഇനി ലോക മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരങ്ങള്‍ ലഭിക്കുമോ എന്നറിയില്ല, ഭാഗ്യം പോലെയിരിക്കും. ഒരുപാടു പേര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്, എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും ചിത്ര പറഞ്ഞു.ചിത്രയ്ക്ക് പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷന്റെ കത്ത് അന്തര്‍ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷന്‍ തള്ളി. വെള്ളിയാഴ്ചയാണ് ലണ്ടനില്‍ ലോക അത്‌ലറ്റിക്ക് മീറ്റ് ആരംഭിക്കുന്നത്.