കോലിയുടേയും ധോണിയുടേയും ഫോം അമ്പരപ്പിക്കുന്നു, ഏറെ കാര്യങ്ങള്‍ ഇവരില്‍ നിന്ന് പഠിക്കാനുണ്ട്
മഹേന്ദ്ര സിംഗ് ധോണിയില് നിന്നും വിരാട് കോലിയില് നിന്നും ഏറെ കാര്യ പഠിക്കാനുണ്ടെന്നും ബാഡ്മിന്റണ് താരം പി വി സിന്ധു. തുടര്ച്ചയായി മികച്ച ഫോമില് കളിക്കാന് ഇവര്ക്ക് സാധിക്കുന്നത് എങ്ങനെയാണെന്ന് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും സിന്ധു പറയുന്നു.
തനിക്കൊപ്പം ഡബിള്സ് കളിക്കാന് ഇന്ത്യന് ക്രിക്കറ്റ് ടീമില് നിന്ന് ഏറ്റവും മികച്ച താരങ്ങളെയാണ് തിരഞ്ഞെടുക്കുക. അത്തരത്തില് തിരഞ്ഞെടുക്കുക കോലിയെയും ധോണിയെയും ആയിരിക്കുമെന്നും സിന്ധു കൂട്ടിച്ചേര്ത്തു.
കളിയിലെ മികവും, ആക്രമണോത്സുകതയും നിരന്തരം കാഴ്ച വയ്ക്കുന്ന താരങ്ങളാണ് ഇവര്. ഏറെ കാര്യങ്ങള് ഇവരില് നിന്ന് പഠിക്കാനുണ്ടെന്നും സിന്ധു പറയുന്നു. സണ് റൈസേഴ്സ് ഹൈദരാബാദ് മല്സരത്തിനിടെയാണ് സിന്ധുവിന്റെ പ്രതികരണം. മത്സരം കാണാനെത്തിയ സിന്ധുവിനോട് കമന്ററി ബോക്സില് നിന്ന് ലഭിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
