ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ ഏകദിന ടീമില്‍ മടങ്ങിയെത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്‍റെ തിരിച്ചുവരവ്. 

ജൊഹന്നസ്ബര്‍ഗ്: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം പേസര്‍ ഡെയ്ൽ സ്റ്റെയ്ൻ ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. ഈ മാസം 30ന് സിംബാബ്‍വേയ്ക്കെതിരെ തുടങ്ങുന്ന പരമ്പരയ്ക്കുള്ള ടീമിലാണ് സ്റ്റെയ്നെ ഉൾപ്പെടുത്തിയത്. ഓസ്ട്രേലിയക്കെതിരെ 2016 ഒക്ടോബറിലാണ് 35കാരനായ സ്റ്റെയ്ൻ അവസാനമായി ഏകദിനത്തിൽ കളിച്ചത്. സ്റ്റെയ്ൻ 116 ഏകദിനത്തിൽ നിന്ന് 180 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

തുടര്‍ച്ചയായുണ്ടായ പരിക്കാണ് സ്റ്റെയ്‌നെ ഏകദിന ടീമില്‍ നിന്നകറ്റിനിര്‍ത്തിയത്. ചുമലിനും കാലിനുമേറ്റ പരിക്കില്‍ നിന്ന് മോചിതനായ സ്റ്റെയ്‌ന്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റുകളില്‍ കളിച്ചിരുന്നു. എന്നാല്‍ രണ്ട് വിക്കറ്റ് മാത്രമാണ് നേടാനായത്. അതേസമയം ഡുപ്ലെസി നായകനായി തുടരും. എന്നാല്‍ ഡേവിഡ് മില്ലർക്കും വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡി കോക്കിനും വിശ്രമം നൽകിയിട്ടുണ്ട്. ക്രിസ്റ്റ്യൻ ജോങ്കറും മാത്യു ബ്രീറ്റ്സ്കെയും ആണ് ടീമിലെ പുതുമുഖങ്ങൾ. 

Scroll to load tweet…