Asianet News MalayalamAsianet News Malayalam

അലന്‍ ബോര്‍ഡര്‍ മെഡല്‍ പാറ്റ് കമ്മിന്‍സിന്; അലൈസ ഹീലിക്ക് മൂന്ന് പുരസ്‌കാരം

 അലന്‍ ബോര്‍ഡര്‍ മെഡല്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്. വനിതകളില്‍ മൂന്ന് പുരസ്‌കാരവുമായി അലൈസ ഹീലിയുടെ തിളക്കം.

Pacer Pat Cummins won Allan Border Medal 2019
Author
Sydney NSW, First Published Feb 12, 2019, 11:23 AM IST

സിഡ്‌നി: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്. സ്‌പിന്നര്‍ നഥാന്‍ ലിയോണിനെക്കാള്‍ ആറ് പോയിന്‍റുകള്‍(156) കൂടുതല്‍ നേടിയാണ് കമ്മിന്‍സ് നേട്ടത്തിലെത്തിയത്. 12 മാസക്കാലയളവില്‍ 25.61 ശരാശരിയില്‍ 44 വിക്കറ്റുകള്‍ കമ്മിന്‍സ് വീഴ്‌ത്തിയിരുന്നു. 

മിച്ചല്‍ ജോണ്‍സണിന് ശേഷം(2014) പുരസ്‌കാരം നേടുന്ന ആദ്യ പേസറാണ് കമ്മിന്‍സ്. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്‌മിത്തുമായിരുന്നു 2015 മുതല്‍ പുരസ്‌കാരം പങ്കിട്ടിരുന്നത്. വാര്‍ണറും സ്‌മിത്തും രണ്ട് തവണ വീതം പുരസ്‌കാരം നേടിയിട്ടുണ്ട്. 

വനിതകളില്‍ അലൈസ ഹീലി മികച്ച താരത്തിനുള്ള ബലിന്ദ ക്ലാര്‍ക്ക് പുരസ്‌കാരം നേടി. മികച്ച ഏകദിന- ടി20 താരത്തിനുള്ള പുരസ്‌കാരങ്ങളും ഹീലിക്കാണ്. വെസ്റ്റ് ഇന്‍ഡീസില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഓസ്‌ട്രലിയ കപ്പുയര്‍യത്തിയപ്പോള്‍ ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഹീലിക്കായിരുന്നു. 

പുരുഷന്‍മാരില്‍ മാര്‍ക്കസ് സ്റ്റേയിനിസ് മികച്ച ഏകദിന താരമായും നേഥാന്‍ ലിയോണ്‍ മികച്ച ടെസ്റ്റ് താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് മികച്ച പുരുഷ ടി20 താരം. മികച്ച യുവതാരത്തിനുള്ള ബ്രാഡ്‌മാന്‍ പുരസ്‌കാരം വില്‍ പുക്കോവ്‌സ്‌കിക്കാണ്.  
 

Follow Us:
Download App:
  • android
  • ios