ജര്‍മനിയില്‍ അത്ഭുത പ്രകടനം തുടരുകയാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ സ്പാനിഷ് സ്‌ട്രൈക്കര്‍ പാക്കോ അല്‍ക്കാസര്‍. ഇന്നലെ ബുണ്ടസ് ലിഗയില്‍ ഒഗസ്ബര്‍ഗിനെതിരേ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത് അല്‍ക്കാസറിന്റെ ഹാട്രിക് പ്രകടനമാണ്. ഇതില്‍ മത്സരത്തിന്റെ അവസാന നിമിഷം നേടിയ ഫ്രീകിക്ക് ഉള്‍പ്പെടും. എന്നാല്‍ ഏറെ ആശ്ചര്യപ്പെടുത്തുന്നത് മറ്റൊന്നാണ്.

മ്യൂനിച്ച്: ജര്‍മനിയില്‍ അത്ഭുത പ്രകടനം തുടരുകയാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ സ്പാനിഷ് സ്‌ട്രൈക്കര്‍ പാക്കോ അല്‍ക്കാസര്‍. ഇന്നലെ ബുണ്ടസ് ലിഗയില്‍ ഒഗസ്ബര്‍ഗിനെതിരേ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത് അല്‍ക്കാസറിന്റെ ഹാട്രിക് പ്രകടനമാണ്. ഇതില്‍ മത്സരത്തിന്റെ അവസാന നിമിഷം നേടിയ ഫ്രീകിക്ക് ഉള്‍പ്പെടും. എന്നാല്‍ ഏറെ ആശ്ചര്യപ്പെടുത്തുന്നത് മറ്റൊന്നാണ്.

ബാഴ്‌സലോണയില്‍ നിന്ന് ലോണിലെത്തിയ താരം ഇതുവരെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ബൂട്ടുക്കെട്ടിയത്. അതും പകരകാരനായി. ഇത്രയും മത്സരത്തില്‍ ആകെക്കൂടി കളിച്ചത് 81 മിനിറ്റ് മാത്രം. എങ്കിലും ബുണ്ടസ് ലിഗ ഗോള്‍ സ്‌കോര്‍ പട്ടികയില്‍ ഒന്നാമതുണ്ട് പാക്കോ. ആറ് ഗോളുകളാണ് പാക്കോ ഇതുവരെ നേടിയത്. ഇക്കാര്യത്തില്‍ സാക്ഷാല്‍ മെസിയെ വരെ താരം പിന്തള്ളിയിക്കുന്നു പാക്കോ പിന്തള്ളിയിരിക്കുന്നു. ലാ ലിഗയില്‍ സീസണില്‍ ഇതുവരെ 575 മിനിറ്റ് കളിച്ച മെസി അഞ്ച് ഗോളുകളാണ നേടിയത്.

ഒഗസ്ബര്‍ഗിനെതിരേ പിന്നില്‍ നിന്ന് തിരിച്ചടിച്ചാണ് ഡോര്‍ട്ട്മുണ്ട്് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 59-ാം മിനിറ്റിലാണ് അല്‍ക്കാസര്‍ ഇറങ്ങുന്നത്. മൂന്ന് മിനിറ്റിനകം ആദ്യ ഗോള്‍. പിന്നീട് സ്‌കോര്‍ 3-3ല്‍ നില്‍ക്കെ ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലെത്തിച്ചു. ഇതോടെ റഫറി അവസാന വിസിലൂതി. വിജയഗോള്‍ കാണാം...

Scroll to load tweet…