ഇന്ത്യയ്ക്കെതിരെ കൂടുതൽ രാജ്യങ്ങള്‍ ക്രിക്കറ്റ് കളിക്കാൻ താൽപര്യം കാണിക്കുന്നത് പണമുണ്ടാക്കാന്‍ വേണ്ടിയാണെന്ന ആരോപണവുമായി പാകിസ്ഥാൻ. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാൻ നജാം സേഥിയാണ് ആരോപണമുന്നയിച്ചത്. ഇന്ത്യയുടെ കൈവശം ധാരാളം പണമുണ്ട്. ഇന്ത്യ പങ്കെടുക്കുന്ന ക്രിക്കറ്റ് മൽസരത്തിലൂടെ വൻതുക പരസ്യവരുമാനം ലഭിക്കും. ഇതിന്റെ ഒരു പങ്ക് ഇന്ത്യയ്ക്കെതിരെ കളിക്കുന്ന ടീമുകള്‍ക്കും ലഭിക്കും. അതുകൊണ്ടാണ് ഇന്ത്യയ്ക്കെതിരായ പരമ്പര സംഘടിപ്പിക്കാൻ മറ്റു രാജ്യങ്ങള്‍ മുന്നിട്ടുനിൽക്കുന്നതെന്നും പിസിബി ചെയര്‍മാൻ പറഞ്ഞു. ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന രാജ്യമെന്ന നിലയ്‌ക്ക് ഐസിസിക്ക് ഇന്ത്യയോട് പ്രത്യേക താൽപര്യമുണ്ടാകാം. എന്നാൽ തങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളെയും പോലെ ഒരു ടീം മാത്രമാണ് ഇന്ത്യയെന്നും നജാം സേഥി പറഞ്ഞു. ഏഷ്യാകപ്പ്, ഏഷൻ എമർജിങ് കപ്പ് എന്നിവ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാണ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.