പെഷാവര്‍‍: ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടി പാക്കിസ്ഥാന്‍ താരം ആബിദ് അലി. നാഷണല്‍ ഏകദിന കപ്പില്‍ പെഷാവറിനെതിരെ നടന്ന മത്സരത്തിലാണ് ഇസ്ലാമാബാദ് താരമായ ആബിദിന്‍റെ ഇരട്ട സെഞ്ചുറി. 156 പന്തില്‍ 24 ഫോറും അഞ്ച് സിക്‌സുകളുമടക്കം 209 റണ്‍സ് താരം അടിച്ചുകൂട്ടി. ലിസ്റ്റ് എ ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോറാണിത്. 

ഇതോടെ 207 റണ്‍സ് നേടിയ മുഹമ്മദ് അലിയെയും 204 റണ്‍സ് വീതം കുറിച്ച ഖാലിദ് ലത്തീഫിനെയും കമ്രാന്‍ അക്‌മലിനെയും മറികടന്നു. അലിയുടെ ഇരട്ട സെഞ്ചുറിയില്‍ 50 ഓവറില്‍ 374 റണ്‍സ് ഇസ്ലാമാബാദ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗില്‍ പെഷാവര്‍ 141 റണ്‍സിന് പുറത്തായതോടെ ഇസ്ലാമാബാദ് 233 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടി. 73 ലിസ്റ്റ് എ മത്സരങ്ങളില്‍32.09 ശരാശരിയില്‍ 2118 റണ്‍സ് അലി നേടിയിട്ടുണ്ട്.