Asianet News MalayalamAsianet News Malayalam

കേപ്ടൗണ്‍ ടെസ്റ്റ്: എറിഞ്ഞൊതുക്കി ഒലിവറും സ്റ്റെയ്‌നും; പാക്കിസ്ഥാന്‍ കൂടാരം കയറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ച. കേപ്ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍  പാക്കിസ്ഥാന്‍ 177ന് എല്ലാവരും പുറത്തായി. ടോസ് നേടിയ ആതിഥേയര്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Pakistan collapsed in Cape Town against South Africac
Author
Cape Town, First Published Jan 3, 2019, 7:40 PM IST

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ച. കേപ്ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍  പാക്കിസ്ഥാന്‍ 177ന് എല്ലാവരും പുറത്തായി. ടോസ് നേടിയ ആതിഥേയര്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഡുവാന്നെ ഒലിവറിന്റെ നാല് വിക്കറ്റും ഡേല്‍ സ്‌റ്റെയ്‌നിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 56 റണ്‍സ് നേടിയ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.

54 റണ്‍സ് എടുക്കുന്നതിനിടെ പാക്കിസ്ഥാന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഇമാം ഉള്‍ ഹഖ് (8), ഫഖര്‍ സമാന്‍ (1), അസര്‍ അലി (2), അസാദ് ഷഫീഖ് (20), ബാബര്‍ അസം (2) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. പിന്നീട് ഷാന്‍ മസൂദ് (44)- സര്‍ഫറാസ് എന്നിവരുടെ കൂട്ടുക്കെട്ടാണ് പാക്കിസ്ഥാനെ 150 കടത്തിയത്. 60 റണ്‍സാണ് ഇരുവവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മസൂദ് വീണതോടെ പാക് വാലറ്റം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു. സര്‍ഫറാസ്, യാസിര്‍ ഷാ (5), മുഹമ്മദ് അബ്ബാസ് (0), ഷഹീന്‍ ഷാ അഫ്രീദി (3) എന്നിവരാണ് മടങ്ങിയത്. മുഹമ്മദ് ആമിര്‍ (22) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടില്ലാതെ 16 റണ്‍സെടുത്തിട്ടുണ്ട്. എയ്ഡന്‍ മാര്‍ക്രം (10), ഡീല്‍ എല്‍ഗാര്‍ (6) എന്നിവരാണ് ക്രീസില്‍. തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സ് പാക്കിസ്ഥാന് 200ന് അപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios