കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ട്വന്റി20യില്‍ പാക്കിസ്ഥാന് 193 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ക്ക് റീസ ഹെന്‍ഡ്രിക്‌സ് (74), ഫാഫ് ഡു പ്ലെസിസ് (78) എന്നിവരുടെ ഇന്നിങ്‌സാണ് തുണയായത്. ആറ് വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.  പാക്കിസ്ഥാന് വേണ്ടി ഉസ്മാന്‍ ഷിന്‍വാരി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഗിഹാന്‍ ക്ലോട്ടെ (13), വാന്‍ ഡെര്‍ ഡുസന്‍ (0), ഡേവിഡ് മില്ലര്‍ (10), ക്രിസ് മോറിസ് (1) എന്നിവരാണ് പുറത്തായ മറ്റു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഹീന്റിച്ച് ക്ലാസന്‍ (5), ഫെഹ്‌ലുക്വായോ (5) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ, ടെസ്റ്റ്- ഏകദിന പരമ്പകള്‍ പാക്കിസ്ഥാന് നഷ്ടമായിരുന്നു. ഇതെങ്കിലും വിജയിക്കേണ്ടത് പാക്കിസ്ഥാന്റെ അഭിമാന പ്രശ്‌നമാണ്.