പാക്കിസ്ഥാന്‍-ഓസ്ട്രേലിയ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. അവസാന ദിവസം 17 ഓവറുകള്‍ കൂടി ബാക്കിയിരിക്കെ അഞ്ച് വിക്കറ്റ് കൈയിലുള്ള ഓസ്ട്രേലിയക്ക് ജയിക്കാന്‍ 133 റണ്‍സ് കൂടി വേണം. ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ഓസീസ് 331/5 എന്ന നിലയിലാണ്.

ദുബായ്: പാക്കിസ്ഥാന്‍-ഓസ്ട്രേലിയ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. അവസാന ദിവസം 17 ഓവറുകള്‍ കൂടി ബാക്കിയിരിക്കെ അഞ്ച് വിക്കറ്റ് കൈയിലുള്ള ഓസ്ട്രേലിയക്ക് ജയിക്കാന്‍ 133 റണ്‍സ് കൂടി വേണം. ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ഓസീസ് 331/5 എന്ന നിലയിലാണ്.

140 റണ്‍സോടെ ഉസ്മാന്‍ ഖവാജയും 39 റണ്‍സോടെ ടിം പെയ്നും ക്രീസില്‍. 462 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് അസാമാന്യ പോരാട്ടവീര്യമാണ് പുറത്തെടുത്തത്. അവസാന ദിവസം 136/3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് ഖവാജയുടെയും ട്രാവിസ് ഹെഡ്ഡിന്റെയും(72) പോരാട്ടവീര്യത്തിന്റെ ബലത്തിലാണ് പിടിച്ചുനിന്നത്.

72 റണ്‍സെടുത്ത ഹെഡ്ഡിന്റെയും 13 റണ്‍സെടുത്ത ലാബുഷാംഗയുടെ വിക്കറ്റുകളാണ് ഓസീസിന് അവസാനദിവസം നഷ്ടമായത്. ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റെടുത്ത പാക് ഓഫ് സ്പിപര്‍ ബിലാല്‍ ആസിഫിന് രണ്ടാം ഇന്നിംഗ്സില്‍ ഇതുവരെ വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. 17 ഓവറുകള്‍ മാത്രം ശേഷിക്കെ ജയിക്കാന്‍ ഓവറില്‍ ആറു റണ്‍സിലേറെ വേണ്ട ഓസീസിന് വിജയം നേടാനായില്ലെങ്കിലും സമനില നേടിയാലും വലിയ നേട്ടമാകും.