മഹാപ്രളയത്തില്‍ കേരളം മുങ്ങിത്താണപ്പോള്‍ സഹായവും സമാശ്വസിപ്പിക്കലുകളുമായി ഒട്ടേറെ കായികതാരങ്ങളാണ് രംഗത്തെത്തിയത്. ഒടുവില്‍ കേരളത്തിനായി പ്രാര്‍ഥനയുടെ വാക്കുകള്‍ പകര്‍ന്നു നല്‍കാനെത്തിയിരിക്കുന്നത് മറ്റാരുമല്ല, വിവാദങ്ങളുടെ തോഴനായ പാക്കിസ്ഥാന്‍ പേസ് ബൗളര്‍ ഹസന്‍ അലി.
കറാച്ചി: മഹാപ്രളയത്തില്‍ കേരളം മുങ്ങിത്താണപ്പോള്‍ സഹായവും സമാശ്വസിപ്പിക്കലുകളുമായി ഒട്ടേറെ കായികതാരങ്ങളാണ് രംഗത്തെത്തിയത്. ഒടുവില്‍ കേരളത്തിനായി പ്രാര്‍ഥനയുടെ വാക്കുകള്‍ പകര്‍ന്നു നല്‍കാനെത്തിയിരിക്കുന്നത് മറ്റാരുമല്ല, വിവാദങ്ങളുടെ തോഴനായ പാക്കിസ്ഥാന്‍ പേസ് ബൗളര്‍ ഹസന്‍ അലി. മഹാപ്രളയത്തില്‍ അകപ്പെട്ട കേരളീയരോടൊപ്പം തന്റെ പ്രാര്‍ഥനകള്‍ എപ്പോഴുമുണ്ടാകുമെന്ന് ഹസന്‍ അലി ട്വിറ്ററില്‍ വ്യക്തമാക്കി. കേരളത്തിന് എല്ലാ പിന്തുണയും നല്‍കണമെന്നും സഹാനുഭൂതിക്ക് ബൗണ്ടറികളില്ലെന്നും ഹസന്‍ അലി ട്വിറ്ററില്‍ കുറിച്ചു.
കളിക്കളത്തിനകത്തും പുറത്തും വിവാദങ്ങളുടെ തോഴനാണ് എപ്പോഴും ഹസന്‍ അലി. ഇത് പലപ്പോഴും സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് കാരണമാകാറുമുണ്ട്. എന്നാല്‍ ഇത്തവണ അതില്‍നിന്നെല്ലാം വ്യത്യസ്തമായാണ് അലിയുടെ ട്വീറ്റ്. മുമ്പ് വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ ഇന്ത്യന്‍ സൈനികരെ പ്രകോപിപ്പിച്ചതിന്റെ പേരിലും ഹസന്‍ അലി വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട്.
വിക്കറ്റെടുത്തശേഷമുള്ള ആഘോഷങ്ങളുടെ പേരിലും ഹസന്‍ അലി വാര്‍ത്ത സൃഷ്ടിക്കാറുണ്ട്. ഹസന്‍ അലിയുടെ ട്വീറ്റിന് ഒട്ടേറെ മലയാളികള്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
