അഫ്ഗാന്‍ താരത്തിനെതിരേ ഒരു റണ്‍ പോലും നേടാന്‍ പാണ്ഡ്യക്ക് സാധിച്ചില്ല.
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ മുംബൈയ്ക്ക് തോല്വി സമ്മാനിച്ചത് ഹാര്ദിക് പാണ്ഡ്യയുടെ 'ടെസ്റ്റ് ഇന്നിങ്സോ...' വലിയ ഷോട്ടുകള്ക്ക് പേരുക്കേട്ട ഹാര്ദിക്ക് പാണ്ഡ്യയുടെ ഇന്നിങ്സ് പരിശോധിച്ചാല് അങ്ങനെ തന്നെ പറയേണ്ടി വരും. 19 പന്തില് 3 റണ്സ് മാത്രമായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.
16 ഓവറുകള് പൂര്ത്തിയാവുമ്പോള് മുംബൈക്ക് വേണ്ടിയിരുന്നത് 24 പന്തില് 39 റണ്സ് മാത്രമാണ്. ക്രീസില് പാണ്ഡ്യയും ബുംറയും. പതിനേഴാം ഓവര് എറിയാനെത്തിയത് റാഷിദ് ഖാന്. എന്നാല് ആ ഓവറില് അഫ്ഗാന് താരത്തിനെതിരേ ഒരു റണ് പോലും നേടാന് പാണ്ഡ്യക്ക് സാധിച്ചില്ല. ഇതോടെ മുംബൈ കനത്ത സമ്മര്ദ്ദത്തിലായി.
അടുത്ത ഓവറില് വമ്പനടികള് വേണ്ടിവന്നു. എന്നാല് 18ാം ഓവറില് സിദ്ധാര്ഥ് കൗളിന് വിക്കറ്റ് നല്കി പാണ്ഡ്യ മടങ്ങുമ്പോള് മുംബൈ തോല്വി സമ്മതിച്ചിരുന്നു. ഇതോടെ ഐപിഎല്ലില് മുംബൈയ്ക്ക് അഞ്ച് തോല്വികളായി.
