ഓസ്‌ട്രേലിയയുടെ ടെസ്‌റ്റ്‌, ഏകദിന ക്യാപ്‌റ്റനായ പാറ്റ്‌ കമ്മിന്‍സിന്റെ നിരീക്ഷണത്തില്‍ പുജാര നൂറ്‌ ഡോട്‌ ബോളുകള്‍ കളിക്കാന്‍ തീരുമാനിച്ചാല്‍ അയാളത്‌ ആസ്വദിച്ച്‌ ചെയ്യും. ഒരു ബൗളര്‍ക്കും യാതൊരു അവസരവും പുജാരയില്‍ നിന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ പാറ്റ്‌ കമ്മിന്‍സ്‌ അന്താരാഷ്ട ക്രിക്കറ്റില്‍ നിരവധി തവണ ഇന്ത്യക്കെതിരെ കളിച്ചിട്ടുണ്ട്‌. മഹേന്ദ്ര സിംഗ്‌ ധോണി, വിരാട്‌ കോലി, രോഹിത്‌ ശര്‍മ, എന്നിങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസ താരങ്ങള്‍ക്കെതിരെ കമ്മിന്‍സ്‌ പന്തെറിഞ്ഞിട്ടുണ്ട്‌, ടീമിനെ നയിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ടീമില്‍ താന്‍ നേരിട്ടതില്‍ വെച്ച്‌ ഏറ്റവും പ്രയാസമേറിയ എതിരാളി ആരെന്നത്‌ സംബന്ധിച്ച്‌ പ്രൈം വീഡിയോ സ്‌പോര്‍ട്‌സിന്‌ നല്‍കിയ അഭിമുഖത്തില്‍ കമ്മിന്‍സ്‌ വ്യക്തമാക്കുന്നുണ്ട്‌.

അത്‌ നേരത്തെ പറഞ്ഞ ഇതിഹാസ താരങ്ങളല്ല, രാഹുല്‍ ദ്രാവിഡിന്‌ ശേഷം ടെസ്റ്റ്‌ ക്രിക്കറ്റില്‍ മറ്റൊരു വന്‍മതിലായി മാറിയ ചേതേശ്വര്‍ പുജാരയാണ്‌. രണ്ട്‌ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ടെസ്‌റ്റ്‌ പരമ്പരകളില്‍ ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗ്‌ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു. ആ അനുഭവമാണ്‌ പുജാരയെ നേരിട്ടത്തില്‍ ഏറ്റവും പ്രയാസമേറിയ ഇന്ത്യന്‍ താരമാക്കി മാറ്റുന്നത്‌.ഓസ്‌ട്രേലിയയുടെ ടെസ്‌റ്റ്‌, ഏകദിന ക്യാപ്‌റ്റനായ പാറ്റ്‌ കമ്മിന്‍സിന്റെ നിരീക്ഷണത്തില്‍ പുജാര നൂറ്‌ ഡോട്‌ ബോളുകള്‍ കളിക്കാന്‍ തീരുമാനിച്ചാല്‍ അയാളത്‌ ആസ്വദിച്ച്‌ ചെയ്യും. ഒരു ബൗളര്‍ക്കും യാതൊരു അവസരവും പുജാരയില്‍ നിന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല.

ഓസ്‌ട്രേലിയക്കെതിരെ 25 ടെസ്‌റ്റുകളാണ്‌ പുജാര കളിച്ചത്‌. 49.38 ശരാശരിയില്‍ 2074 റണ്‍സാണ്‌ ഓസീസിനെതിരെ പുജാര നേടിയത്‌. ഇതില്‍ 993 റണ്‍സും ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ചായിരുന്നു. അവിടെ വെച്ച്‌ മൂന്ന്‌ സെഞ്ച്വറികളും അഞ്ച്‌ അര്‍ധസെഞ്ച്വറികളും പുജാര കണ്ടെത്തി. 193 ആണ്‌ ഓസ്‌ട്രേലിയയില്‍ പുജാരയുടെ ഉയര്‍ന്ന സ്‌കോര്‍. 2018-19, 2020-21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍മാരെ പുജാര ക്ഷമയോടെ നേരിട്ടു. പാറ്റ്‌ കമ്മിന്‍സ്‌, മിച്ചല്‍ സ്റ്റാര്‍ക്‌്‌, ജോഷ്‌ ഹാസല്‍വുഡ്‌ എന്നീ പേസ്‌ നിരക്ക്‌ പുജാരയെ വെല്ലുവിളിക്കാന്‍ പോലും സാധിച്ചില്ല.

കഴിഞ്ഞ വര്‍ഷം പുജാര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചു. ഇന്ത്യക്കായി 103 ടെസ്റ്റുകള്‍ കളിച്ച പുജാര 7195 റണ്‍സ്‌ നേടി. 19 സെഞ്ച്വറികളും 35 അര്‍ധസെഞ്ച്വറികളും കരിയറിന്‌ മാറ്റേകുന്നു.ന്യൂസിലാന്‍ഡിന്റെ ബ്രെന്‍ഡന്‍മെക്കല്ലം, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്‌സ്‌, പാക്കിസ്ഥാന്റെ സ്‌പിന്നര്‍ സഈദ്‌ അജ്‌മല്‍, ശ്രീലങ്കയുടെ തിലകരത്‌നെദില്‍ഷന്‍, വെസ്റ്റിന്‍ഡീസിന്റെ ക്രിസ്‌ ഗെയില്‍ എന്നിങ്ങനെ പോകുന്നു പാറ്റ്‌ കമ്മിന്‍സിന്റെ മറ്റ്‌ ടീമുകളിലെ ശക്തരായ പ്രതിയോഗികള്‍.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK