ഓസ്‍ട്രേലിയന്‍ ടീം പാറ്റ് കുമ്മിന്‍സിനെ തിരിച്ചയക്കാന്‍ തീരുമാനിച്ചു. ഇന്ത്യക്കെതിരായ ഏകദിനപരമ്പരയില്‍ ടീമിലുണ്ടാകുമെങ്കിലും ടി20 പരമ്പര നഷ്‍ടമാകും.
ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്‍ക്ക് മുന്നോടിയായി ആരോഗ്യം വീണ്ടെടുക്കാനാണ് കുമ്മിന്‍സിന് വിശ്രമം അനുവദിക്കുന്നത്. തുടരെ തുടരെ പരുക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇന്ത്യക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ടീമില്‍ സ്ഥിരമായി ഇടംപിടിക്കുകയുമായിരുന്നു. അതേസമയം ഇന്ത്യക്കെതിരായ ഏകദിനപരമ്പരയില്‍ ഓസ്ട്രേലിയ 0-2 എന്ന നിലിയില്‍ പിന്നിലാണ്.
