വിവാദങ്ങളുടെ തോഴനാണ് ഫ്രഞ്ച് ഫുട്ബോളര്‍ പാട്രിക് എവ്‌റ. അത് കളത്തിനകത്തായാലും പുറത്തായാലും അങ്ങനെതന്നെ. ഏറ്റവുമുടൊവില്‍ മല്‍സരത്തിനുമുമ്പുള്ള വാം അപ്പിനിടെ ആരാധകനെ കുങ്ഫു സ്റ്റൈലില്‍ ചവിട്ടിയതാണ് വിവാദമായത്. ഇതോടെ, കളി തുടങ്ങുംമുമ്പ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തിരിക്കുകയെന്ന നാണക്കേടും എവ്‌റയെ തേടി എത്തി. ഫ്രഞ്ച് ക്ലബ് മാഴ്‌സെയ്‌ക്കുവേണ്ടിയാണ് ഇപ്പോള്‍ എവ്‌റ കളിക്കുന്നത്. യൂറോപ്പ ലീഗില്‍ പോര്‍ച്ചുഗല്‍ ക്ലബ് വിറ്റാരിയയുമായുള്ള മല്‍സരത്തിന് മുമ്പാണ് ആരാധകനെ കുങ്ഫു സ്റ്റൈലില്‍ എവ്‌റ ചവിട്ടിയത്. വാം അപ്പിനിടെ സൈഡ് ലൈനിന് പുറത്തുനിന്ന ആരാധകനും വാഗ്വാദമുണ്ടാകുകയും, കുങ്ഫു സ്റ്റൈലില്‍ അയാളുടെ തലയ്‌ക്ക് തൊഴിക്കുകയുമാണ് എവ്‌റ ചെയ്തത്. വാം അപ്പ് നടക്കുന്നതിനിടെ, എവ്റയെ പ്രകോപിപ്പിക്കുവിധത്തില്‍ എന്തോ വിളിച്ചുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ വേലിക്കെട്ടിന് അരികിലേക്ക് വരുമോയെന്ന് എവ്‌റ ആരാധകനോട് ചോദിച്ചു. അങ്ങോട്ടുവന്ന ആരാധകനെ നൊടിയിടയില്‍ കാലു പൊക്കി തൊഴിക്കുകയായിരുന്നു. ആരാധകന്‍ വീണ്ടും എവ്റയുടെ നേരെ ചീറിക്കൊണ്ടു വന്നതോടെ ഇരുവരും തമ്മില്‍ പൊരിഞ്ഞ അടി നടക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഉടന്‍ തന്നെ സഹതാരങ്ങള്‍ എവ്റയെ പിടിച്ചുമാറ്റുകയായിരുന്നു.
വീഡിയോ കാണാം...
