പന്തില്‍ സ്‌പൈക്‌സ് കൊണ്ട് ചവിട്ടിയെന്ന് ആരോപണം
കേപ്ടൗണ്: ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില് നടക്കുന്ന ടെസ്റ്റ് പരമ്പരയില് വിവാദങ്ങളൊഴിയുന്നില്ല. മൂന്നാം ടെസ്റ്റിനിടെ ഓസീസ് പേസര് പാറ്റ് കമ്മിണ്സ് സ്പൈക്സ് ഉപയോഗിച്ച് പന്തില് ചവിട്ടിയതാണ് പുതിയ വിവാദം. കളിക്കിടെ പന്ത് തടഞ്ഞുനിര്ത്താനായി കമ്മിണ്സ് ചവിട്ടുകയായിരുന്നു. പന്തില് ചവിട്ടിയെന്നും എന്നാല് അബന്ധത്തില് സംഭവിച്ചതാണെന്നുമാണ് കമ്മിണ്സിന്റെ പ്രതികരണം.
ഫീല്ഡ് അംപയര് പരിശോധിച്ചെന്നും പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല് പന്ത് കൈമാറിയെന്നും കമ്മിണ്സ് പറയുന്നു. എന്നാല് സംഭവം മാച്ച് റഫറി ആന്റി പിക്രോറ്റ് അന്വേഷിക്കാന് സാധ്യതയുണ്ട്. പന്തില് ബോധപൂര്വ്വം കേടുപാട് വരുത്താന് താരം ശ്രമിച്ചു എന്ന് തെളിഞ്ഞാല് നടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. ആദ്യ ഇന്നിംഗ്സില് 26 ഓവറില് 78 റണ്സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കമ്മിണ്സിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 311ല് ഒതുക്കിയത്.
നേരത്തെ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ പ്രോട്ടീസ് പേസര് റബാഡ തോളുകൊണ്ടിടിച്ചതും വാര്ണറും ഡി കോക്കും ഏറ്റമുട്ടിയതും പരമ്പരയ്ക്കിടെ വലിയ വിവാദമായിരുന്നു.
